തൃക്കരിപ്പൂർ: മലപ്പുറത്ത് നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള പഞ്ചാബ് ടീമിന്റെ ഫിസിയോ ആയി വലിയപറമ്പ ബീച്ചാരകടവ് സ്വദേശി ഡോ. പി. മുഹമ്മദ് ജസീൽ. മുൻ ജില്ല സബ്ജൂനിയർ താരം കൂടിയായ ജസീൽ ഫിസിയോ തെറപ്പിയിൽ മാസ്റ്റർ ഡിഗ്രിയും ഓസ്റ്റിയോപ്പതിയിൽ പി.ജി ഡിപ്ലോമയും നേടിയിട്ടുണ്ട്.
തൃക്കരിപ്പൂർ ഫുട്ബാൾ അക്കാദമിയിലൂടെയാണ് പ്രഫഷനൽ രംഗത്തേക്ക് കടന്നുവന്നത്. 2017ൽ കേരളത്തിൽ നടന്ന ദേശീയ സബ്ജൂനിയർ ചാമ്പ്യൻഷിപ്പിൽ ബംഗാൾ ടീമിന്റെ ഫിസിയോ ആയിരുന്നു.
2019-2020ൽ കേരള സന്തോഷ് ട്രോഫി ടീമിനൊപ്പവും ഉണ്ടായിരുന്നെങ്കിലും കോവിഡിനെ തുടർന്ന് സന്തോഷ് ട്രോഫി മത്സരം ഉപേക്ഷിക്കുകയായിരുന്നു.
മൊട്ടമ്മലിലെ എ.ബി. അബ്ദുൽമജീദിന്റെയും പടന്നകടപ്പുറത്തെ പി. ഷറഫുന്നിസയുടെയും മകനാണ്. ഭാര്യ: മറിയംബി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.