ത്വാഇഫ്: ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മൂന്നാമത് ഇ. അഹമ്മദ് സ്മാരക സെവൻസ് ഫുട്ബാൾ മത്സരത്തിൽ കെ.എം.സി.സി ശുത്ബ ടീമിനെതിരെ എതിരില്ലാത്ത ഒരു ഗോൾ നേടി ബ്ലാസ്റ്റേഴ്സ് എഫ്.സി ജേതാക്കളായി. അൽവഫ ഹൈപ്പര്‍മാർക്കറ്റ് നെസ്റ്റോ ഗ്രൂപ് നൽകുന്ന വിന്നേഴ്സ് പ്രൈസ് മണിക്കും ട്രോഫിക്കും കാലിക്കറ്റ് റസ്റ്റാറന്റ് നൽകുന്ന റണ്ണേഴ്സ് പ്രൈസ് മണിക്കും കെ.എൽ 10 റസ്റ്റാറന്റ് ത്വാഇഫ് സ്പോൺസർ ചെയ്ത ഷാഹിദ് (ഇപ്പു) സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി നടന്ന മത്സരത്തിൽ ത്വാഇഫിലെ 12 ടീമുകൾ മാറ്റുരച്ചു.
ആവേശകരമായ മത്സരത്തിൽ ഏറ്റവും നല്ല കളിക്കാരനായി കുഞ്ഞാണി (ബ്ലാസ്റ്റേഴ്സ് എഫ്.സി), ഏറ്റവും മികച്ച ഗോൾ കീപ്പർ-അജ്മൽ (ബ്ലാസ്റ്റേഴ്സ് എഫ്.സി), ഏറ്റവും മികച്ച ഡിഫന്റർ-അലി (കെ.എം.സി.സി ശുത്ബ), മത്സരത്തിലെ ടോപ് സ്കോറർ രാമൻ (ടൗൺ സനായിയ്യ) എന്നിവരെ തിരഞ്ഞെടുത്തു. ആസിഫ് മമ്പാട്, ആഷിഖ് പാണ്ടിക്കാട് എന്നിവർ കളികൾ നിയന്ത്രിച്ചു.
ഫുറൂജ് ബ്രോസ്റ്റ് ബലദി സുൽത്താന ഹവിയ്യ സ്പോൺസർ ചെയ്ത ലജന്റ് സ്പോട്സ് സെന്റർ ഗ്രൗണ്ടിൽ നടന്ന മത്സരം സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ട്രഷറർ കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സാലിഹ്, മറ്റ് സെൻട്രൽ, ഏരിയ കമ്മിറ്റി നേതാക്കൾ എന്നിവർ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.
ഷരീഫ് മണ്ണാർക്കാട്, അഷ്റഫ് താനാളൂർ, ബഷീർ താനൂർ, ജലീൽ തോട്ടോളി, മുഹമ്മദ് ഷാ തങ്ങൾ, അഷ്റഫ് നഹാരി, മുസ്തഫ പെരിന്തല്‍മണ്ണ, അബ്ബാസ് രാമപുരം, സലാം പുല്ലാളൂർ, സുനീർ ആനമങ്ങാട്, സക്കീർ മങ്കട, ഷിഹാബ് കൊണ്ടോട്ടി, ഹമീദ് പെരുവള്ളൂർ, ഷിഹാബ് കൊളപ്പുറം, റഫീക്ക് തണ്ടലം, ഖാസിം ഹവിയ്യ, ഫൈസൽ മാലിക് അൽ കുറുമ, ഹാഷിം തിരുവനന്തപുരം, ജംഷീർ പൂച്ചാൽ, അലി ഒറ്റപ്പാലം മുഹമ്മദ് അലി തെങ്കര, സലാം മുള്ളമ്പാറ, സയ്യൂഫ്, ഷബീർ കോട്ടക്കൽ, ഹാരിസ് തളിപ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.