ലണ്ടൻ: ഒരു വർഷത്തെ ഇടത്താവളമായി മാഞ്ചസ്റ്റർ യുനൈറ്റഡിലെത്തിയതായിരുന്നു ഉറുഗ്വായ് വെറ്ററൻ എഡിൻസൺ കവാനി. 34ാമത്തെ വയസ്സിൽ പി.എസ്.ജിയിൽ നിന്നും പടിയിറങ്ങിയ കവാനിക്ക് ഒരു വർഷത്തെ കരാർ നൽകിയ കോച്ച് ഒലെ ഗുണ്ണർ സോൾഷെയറിെൻറ തീരുമാനം േകട്ടപ്പോൾ നെറ്റി ചുളിച്ചവരാണ് ഏറെയും. ഒരു വർഷത്തെ മാഞ്ചസ്റ്റർ ദൗത്യത്തിനു ശേഷം, ബൊക്കജൂനിയേഴ്സിലേക്ക് കൂടുമാറാനായിരുന്നു കവാനിയുടെ പ്ലാൻ.
എന്നാൽ, കഴിഞ്ഞ ഒക്ടോബറിൽ യുനൈറ്റഡിലെത്തിയ താരം പുറത്തെടുത്തത് എതിരാളികളുടെയും വിമർശകരുടെയും വായടപ്പിക്കുന്ന പ്രകടനം. തുടക്കത്തിലെ 15ാം സ്ഥാനക്കാരിൽനിന്നും സീസൺ സമാപിക്കുേമ്പാഴേക്കും ടീമിനെ രണ്ടാം സ്ഥാനത്തെത്തിക്കുന്നതിൽ കവാനിയുടെ റോൾ നിർണായകമായിരുന്നു. 23 കളിയിൽ ഒമ്പതു ഗോളുമായി പല വിജയങ്ങളിലും നിർണായക സാന്നിധ്യം.
യൂറോപ ലീഗ് ഉൾപ്പെടെ സീസണിൽ 15 ഗോളുകൾ. അവസാന ഏഴു കളിയിൽ അടിച്ചുകൂട്ടിയത് എട്ടു ഗോളുകളും.
കഴിഞ്ഞ ഒക്ടോബർ 20ന് അരങ്ങേറി ആറുമാസംകൊണ്ട് യുനൈറ്റഡിെൻറ തുറുപ്പുശീട്ടായി മാറിയ കവാനിയെ കിട്ടിയാൽ കൊള്ളാെമന്ന് ഇപ്പോൾ ഇംഗ്ലണ്ടിലെ പല വമ്പന്മാർക്കും മോഹമുണ്ട്. എന്നാൽ, ഉറുഗ്വായ് താരത്തെ ഒരുവർഷത്തേക്കുകൂടി മുറുക്കി പിടിച്ചിരിക്കുകയാണ് യുനൈറ്റഡ്. ചൊവ്വാഴ്ച ഒരു വർഷത്തേക്കുകൂടി കരാർ പുതുക്കിക്കൊണ്ട് ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.