ദോഹ: ലോകകപ്പ് ഫുട്‌ബാൾ മത്സരങ്ങൾക്ക് വേദിയായ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ പെരുന്നാൾ നമസ്‌കാരം ഒരുക്കി ഖത്തർ. ആയിരങ്ങളാണ് നമസ്കാരത്തിൽ പങ്കാളികളാകാൻ സ്റ്റേഡിയത്തിൽ എത്തിയത്. സ്വദേശികൾക്ക് പുറമെ പ്രവാസികളും ഒഴുകിയെത്തിയതോടെ സ്‌റ്റേഡിയത്തിൽ ഉൾക്കൊള്ളാനാവാതെ പലർക്കും പുറത്തുനിന്ന് നമസ്‌കരിക്കേണ്ടി വന്നു.
ലോകകപ്പിന്റെ ആവേശം തീർത്ത വേദി ഒരിക്കൽ കൂടി കാണാനായതിന്റെ സന്തോഷത്തിലായിരുന്നു പലരും. നമസ്‌കാരത്തിന് ശേഷം കുട്ടികൾക്കായി വിവിധ മത്സരങ്ങളും സ്റ്റേഡിയത്തിന് സമീപം ഒരുക്കിയിരുന്നു. സ്റ്റേഡിയത്തിലെ നമസ്‌കാരം വേറിട്ട അനുഭവമായിരുന്നെന്ന് പങ്കെടുത്തവർ പ്രതികരിച്ചു.
ഖത്തറിൽ ഈദ് നമസ്‌കാരം രാവിലെ 5.21ന് നടക്കുമെന്ന് ഔഖാഫ് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. പള്ളികളിലും ഈദ്ഗാഹുകളിലുമായി 590 കേന്ദ്രങ്ങളാണ് പെരുന്നാൾ നമസ്‌കാരത്തിന് ഒരുക്കിയിരുന്നത്. നമസ്‌കാരം നടക്കുന്ന കേന്ദ്രങ്ങളുടെ വിവരങ്ങളും മന്ത്രാലയം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.