ബാഴ്സക്ക് സമനിലകുരുക്ക്

ഫ്രാ​ങ്ക്ഫ​ർ​ട്ട്: യു​വേ​ഫ യൂ​റോ​പ ലീ​ഗ് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ ഒ​ന്നാം​പാ​ദ മ​ത്സ​ര​ത്തി​ല്‍ ബാ​ഴ്സ​ലോ​ണ​ക്ക് സ​മ​നി​ല. ജ​ർ​മ​ൻ ടീ​മാ​യ ഐ​ന്‍ട്രാ​ക്റ്റ് ഫ്രാ​ങ്ക്ഫ​ര്‍ട്ടാ​ണ് സ്പാ​നി​ഷ് വ​മ്പ​ന്മാ​രെ 1-1ന് ​സ​മ​നി​ല​യി​ൽ കു​രു​ക്കി​യ​ത്. 48ാം മി​നി​റ്റി​ല്‍ അ​ൻ​സ്ഗ​ർ കാ​നൂ​ഫി​ലൂ​ടെ ഐ​ന്‍ട്രാ​ക്റ്റ് ആ​ണ് ആ​ദ്യം ഗോ​ള്‍ നേ​ടി​യ​ത്. 66ാം മി​നി​റ്റി​ൽ ഫെ​റാ​ന്‍ ടോ​റ​സ് ബാ​ഴ്‌​സ​യു​ടെ സ​മ​നി​ല ഗോ​ൾ ക​ണ്ടെ​ത്തി. 78ാം മി​നി​റ്റി​ൽ ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡ് ക​ണ്ട് ഡി​ഫ​ൻ​ഡ​ർ ടു​ട്ട പു​റ​ത്താ​യ​ശേ​ഷം പ​ത്തുപേരായെങ്കിലും ത്താ​യി ചു​രു​ങ്ങി​യെ​ങ്കി​ലും ക​ളി​യി​ൽ മു​ന്നി​ട്ടു​നി​ന്ന​ത് ഐ​ൻ​ട്രാ​ക്റ്റാ​യി​രു​ന്നു. ല​യ​ണ​ൽ മെ​സ്സി ടീം ​വി​ട്ട ശേ​ഷം പ​രു​ങ്ങ​ലി​ലാ​യ ബാ​ഴ്സ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ​നി​ന്ന് പു​റ​ത്താ​യി​രു​ന്നു. പു​തി​യ കോ​ച്ച് സാ​വി ഹെ​ർ​ണാ​ണ്ട​സി​നു കീ​ഴി​ൽ തി​രി​ച്ചു​വ​ര​വി​നു ശ്ര​മി​ക്കു​ന്ന ബാ​ഴ്സ​ക്ക് ഈ ​സ​മ​നി​ല അ​പ്ര​തീ​ക്ഷി​തം. മ​റ്റു മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് ഹാം ​ലി​യോ​ണു​മാ​യി 1-1ന് ​സ​മ​നി​ല പി​ടി​ച്ചു. സ്പോ​ർ​ട്ടി​ങ് ബ്രാ​ഗ റേ​ഞ്ചേ​ഴ്സി​നെ 1-0ന് ​തോ​ൽ​പി​ച്ച​പ്പോ​ൾ ലെ​യ്പ്സി​ഗ് അ​റ്റ്ലാ​ന്റ​യു​മാ​യി 1-1ൽ പിരിഞ്ഞു. 

Tags:    
News Summary - Eintracht Frankfurt vs Barcelona match draw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.