ലാ ലീഗ ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോ ഇന്ന് രാത്രി നടക്കും. ഫുട്ബോൾ ലോകം ഒരുപാട് ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ് സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയും റയൽ മാഡ്രിഡും ഏറ്റുമുട്ടുന്ന എൽ ക്ലാസിക്കോ. ആവേശപ്പോരിന് കളമൊരങ്ങുന്നത് റയലിന്‍റെ തട്ടകമായ സാന്‍റിയാഗോ ബർണബ്യൂവിലാണ്.
ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 12.30നാണ് മത്സരം നടക്കുക. ഇരു ടീമുകളും യുവതാരങ്ങളുടെ മികവിൽ മികച്ച ഫോമിൽ യൂറോപ്പ് വാഴുമ്പോൾ ആവേശമുണർത്തുന്ന മത്സരത്തിൽ കുറഞ്ഞതൊന്നും ഫുട്ബാൾ ആരാധകർ പ്രതീക്ഷിക്കുന്നില്ല. ലാ ലീഗ പോയിന്‍റ് ടേബിളിൽ 10 മത്സരത്തിൽ നിന്നും 27 പോയിന്‍റുമായി ബാഴ്സ ഒന്നാം സ്ഥാനത്തും അത്രയും തന്നെ മത്സരത്തിൽ നിന്നും 24 പോയിന്‍റുമായി റയൽ രണ്ടാം സ്ഥാനത്തുമാണ് നിലകൊള്ളുന്നത്.
അവസാനം നാല് തവണ എൽ ക്ലാസിക്കോയിൽ ഏറ്റുമുട്ടിയപ്പോഴും നിലവിലെ ചാമ്പ്യൻമാരായ റയലിനായിരുന്നു വിജയം. 2020 മുതൽ ഏറ്റുമുട്ടിയ ക്ലാസിക്കുകളിൽ 10 തവണയും വിജയം റയലിനൊപ്പമായിരുന്നു. അതോടൊപ്പം ബാഴ്സയുടെ മറ്റൊരു റെക്കോർഡ് മറികടക്കാനും കൂടിയാകം റയൽ കളത്തിലെത്തുക. ഒരു കളികൂടി തോൽക്കാതിരുന്നാൽ സ്പാനിഷ് ലാലിഗയിലെ അപരാജിത റെക്കോഡിനൊപ്പമെത്താൽ റയൽ മഡ്രിഡിന് കഴിയും. 42 തുടർമത്സരങ്ങളിലാണ് ടീം തോൽവിയറിയാതെ കുതിക്കുന്നത്. എന്നാൽ, ഈ റെക്കോഡ് നിലവിൽ ബാഴ്‌സയുടെ പേരിലാണ്. 2017 മുതൽ 2018 വരെയുള്ള കാലയളവിൽ 43 മത്സരങ്ങൾ പരാജയമറിയാതെ കളിച്ചാണ് ബാഴ്‌സ റെക്കോഡിട്ടത്. റയലിന് ഈ റയലിന് ഈ റെക്കോഡിനൊപ്പമെത്തണമെങ്കിൽ ബാഴ്‌സയ്ക്കെതിരേ തോൽക്കാതിരിക്കണം. എന്നാൽ മികച്ച ഫോം തുടരാനും ഈ റെക്കോർഡ് കാക്കാനുമായിരിക്കും ബാഴ്സ ശ്രമിക്കുക.
ഈ സീസണിൽ 10 മത്സരത്തിൽ നിന്നും ബാഴ്സ ഒമ്പത് മത്സരം വിജയിക്കുകയും ഒരെണ്ണം തോൽക്കകയും ചെയ്തപ്പോൾ റയൽ ഏഴ് മത്സരത്തിൽ വിജയിക്കുകയും ഒരു മത്സരം സമനിലയാകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.