ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ സ്വന്തമാക്കുകയാണെന്ന് ലോകത്തെ അതിസമ്പന്നന്മാരിലൊരാളും ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ഇലോൺ മസ്‌കിന്റെ വെളിപ്പെടുത്തൽ. "ഞാൻ മാഞ്ചസ്റ്റർ യുനൈറ്റഡിനെ വാങ്ങുന്നു, നിങ്ങൾക്ക് സ്വാഗതം" ട്വീറ്റിലൂടെ അദ്ദേഹം അറിയിച്ചു.
എന്നാൽ, അപ്രസക്തമായ ട്വീറ്റുകളിലൂടെ പലപ്പോഴും വിവാദത്തിലായ അദ്ദേഹം ക്ലബ് ഉടമകളുമായി കരാറിലെത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. അമേരിക്കയിലെ ഗ്ലേസർ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള മാഞ്ചസ്റ്റർ യുനൈറ്റഡ്, ഇതിനോട് പ്രതികരിച്ചിട്ടില്ല. സമീപ വർഷങ്ങളിൽ ക്ലബിന്റെ മോശം പ്രകടനത്തെത്തുടർന്ന് ഗ്ലേസർ കുടുംബം പുറത്തുപോകണമെന്ന് മാഞ്ചസ്റ്റർ യുനൈറ്റഡ് ആരാധകർ ആവശ്യപ്പെടുകയും ഗ്ലേസർ വിരുദ്ധ പ്രസ്ഥാനം രൂപപ്പെടുകയും ചെയ്തിരുന്നു.
അതേസമയം, മസ്കിന്റെ ട്വീറ്റിനെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ സജീവമായിരിക്കുകയാണ്. ട്വിറ്റർ സ്വന്തമാക്കാനുള്ള തന്റെ കരാർ ഉപേക്ഷിക്കാൻ മസ്‌ക് ശ്രമിച്ചതിനെ തുടർന്ന് ട്വിറ്ററും മസ്കും ഇപ്പോൾ നിയമ പോരാട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.