ഡസൽഡോർഫ്: യൂറോ കപ്പിലെ നിർണായക ക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ ഗോളടിക്കാനാവാതെ പിരിഞ്ഞ് ഇംഗ്ലണ്ടും സ്വിറ്റ്സർലൻഡും. ഇരു പകുതിയിലും പന്ത് കയറിയിറങ്ങിയെങ്കിലും ഗോൾവലക്ക് നേരെ ഒരൊറ്റ ഷോട്ട് പോലും ഇരുനിരക്കും അടിക്കാനായില്ല.
ആദ്യ മിനിറ്റുകളിൽ സ്വിറ്റ്സർലൻഡിന്റെ മുന്നേറ്റമാണ് കണ്ടതെങ്കിലും ഇംഗ്ലണ്ട് പതിയെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. വലതുവിങ്ങിലൂടെ സാകയുടെ കുതിപ്പും ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഹാം, ഫിൽ ഫോഡൻ എന്നിവരുടെ മുന്നേറ്റവും പലപ്പോഴും സ്വിസ് ഗോൾമുഖത്ത് ഭീതി പടർത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ ഇംഗ്ലീഷ് താരങ്ങൾക്കായില്ല. ഇതിനിടെ സ്വിറ്റ്സർലൻഡിന്റെ ഒറ്റപ്പെട്ട മുന്നേറ്റങ്ങളും ഉണ്ടായി.
ഇടവേളക്ക് പിരിയാനിരിക്കെ ഇംഗ്ലണ്ട് ഗോളടിച്ചെന്ന് തോന്നിച്ചെങ്കിലും സാകയുടെ മനോഹര പാസ് മൈനൂ പോസ്റ്റിലേക്ക് വഴിതിരിച്ചുവിട്ടപ്പോഴേക്കും എതിർ പ്രതിരോധതാരം േബ്ലാക്കിട്ടു. തുടർന്ന് ലഭിച്ച കോർണർ കിക്കും ഭീഷണിയുയർത്താതെ കടന്നുപോയതോടെ റഫറി ഹാഫ് ടൈം വിസിൽ മുഴക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.