ചരിത്രത്തിലേക്ക് വിസിലൂതി റെബേക; ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ വനിത റഫറി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിലെ ആദ്യ വനിത റഫറിയെന്ന നേട്ടം സ്വന്തമാക്കി സ്വന്തമാക്കി റെബേക വെൽച്. ബേൺലി-ഫുൾഹാം മത്സരമാണ് ഇവർ നിയന്ത്രിച്ചത്. ക്രെവൻ കോട്ടേജിൽ നടന്ന കളിയിൽ ആതിഥേയർക്കെതിരെ ബേൺലി 2-0ത്തിന് ജയിച്ചു.

അതേസമയം, ആൻഫീൽഡിൽ തുടർച്ചയായി രണ്ടാം മത്സരത്തിലും സമനിലയിൽ കുരുങ്ങി ലിവർപൂൾ. പോയൻറ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനക്കാരായ ആഴ്സനലും ലിവർപൂളും തമ്മിൽ നടന്ന ആവേശകരമായ പോരാട്ടമാണ് സമനിലയിൽ (1-1) പിരിഞ്ഞത്. നാലാം മിനിറ്റിൽതന്നെ ഡിഫൻഡർ ഗബ്രിയേൽ മഗൽലാസിലൂടെ ആഴ്സനൽ ലീഡെടുത്തു. എന്നാൽ, 29ാം മിനിറ്റിൽ മുഹമ്മദ് സലാഹിലൂടെ ലിവർപൂൾ മറുപടി ഗോൾ നേടി.

സമനിലയിൽ പിരിഞ്ഞതോടെ പോയന്റ് പട്ടികയിൽ ആഴ്സനലിനെ മറികടന്ന് ഒന്നാമതെത്താമെന്ന ലിവർപൂളിന്റെ മോഹം നടന്നില്ല. 18 മത്സരങ്ങളിൽനിന്ന് 40 പോയന്റുമായി ആഴ്സനൽതന്നെയാണ് ഒന്നാമത്. 39 പോയന്റുമായി ലിവർപൂൾ രണ്ടാം സ്ഥാനത്ത് തുടരുന്നു. എന്നാൽ, ആസ്റ്റൺ വില്ലക്ക് 39 പോയന്റുണ്ടെങ്കിലും ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ ലിവർപൂളിനു പിന്നിൽ മൂന്നാമതാണ്.

മറ്റൊരു മത്സരത്തിൽ ലൂട്ടൺ ടൗൺ ന്യൂകാസിൽ യുനൈറ്റഡിനെ ഒരു ഗോളിനു കീഴടക്കി. ടോട്ടൻഹാം എവർട്ടനെ 2-1ന് പരാജയപ്പെടുത്തി. നോട്ടിങ്ഹാം ഫോറസ്റ്റിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ബേൺമൗത്ത് തോൽപിച്ചു.

Tags:    
News Summary - EPL has its first female referee as Rebecca Welch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.