ബാങ്കോക്ക്: പുതിയ പരിശീലകൻ എറിക് ടെൻ ഹാഗിന് മാഞ്ചസ്റ്റർ യുനൈറ്റഡ് ബെഞ്ചിൽ വിജയത്തുടക്കം. ഡച്ചുകാരൻ കോച്ചായെത്തിയ ആദ്യ കളിയിൽ മടക്കമില്ലാത്ത നാലു ഗോളുകൾക്ക് പ്രീമിയർ ലീഗ് എതിരാളികളായ ലിവർപൂളിനെയാണ് യുനൈറ്റഡ് തകർത്തത്.
ആദ്യ പകുതിയിൽ ജെയ്ഡൻ സാഞ്ചോ (12), ഫ്രെഡ് (30), ആന്റണി മാർസ്യൽ (33) എന്നിവരും ഇടവേളക്കുശേഷം ഫകുൻഡോ പെല്ലിസ്ട്രിയുമാണ് സ്കോർ ചെയ്തത്. സൗഹൃദ മത്സരമായതിനാൽ ഇരുടീമുകളും പരമാവധി താരങ്ങൾക്ക് ഇടംനൽകി. പകരക്കാരെ ഇറക്കുന്നതിന് നിയന്ത്രണമില്ലാത്തതിനാൽ രണ്ടു പകുതിയിലും വെവ്വേറെ ഇലവനുകളായിരുന്നു കളത്തിൽ.
ലിവർപൂളിനായി അടുത്തിടെ ടീമിലെത്തിയ ഡാർവിൻ ന്യൂനസ് പകരക്കാരനായി ഇറങ്ങി. യുനൈറ്റഡ് നിരയിൽ പെല്ലിസ്ട്രി, ചാർലി സാവേജ്, ഇറാഖുകാരൻ സിഡാൻ ഇഖ്ബാൽ എന്നിവർക്ക് അവസരം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.