പരിക്ക് മൂലമുണ്ടായ രണ്ട് മാസത്തെ ഇടവേള എർലിങ് ഹാലൻഡിന്റെ പ്രതിഭക്ക് ഒരു തരത്തിലുമുള്ള മങ്ങലുമേൽപ്പിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ എവർട്ടനെതിരായ ജയം. ഹാലൻഡ് മുന്നിൽ നിന്നും പടനയിച്ചപ്പോൾ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു സിറ്റിയുടെ ജയം.
ഹാലൻഡിന്റേയും കെവിൻ ഡിബ്രുയിന്റേയും സാന്നിധ്യം തങ്ങളുടെ വിജയസാധ്യത വർധിപ്പിക്കുമെന്നായിരുന്നു സിറ്റി കോച്ച് പെപ് ഗ്വാർഡിയോള മത്സരത്തിന് മുമ്പ് പറഞ്ഞത്. എന്നാൽ, ഗ്വാർഡിയോള പ്രതീക്ഷിച്ചത് പോലെയല്ല ആദ്യ പകുതിയിൽ കളി മുന്നോട്ട് പോയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഓൺ ടാർജറ്റിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ സിറ്റിക്ക് കഴിഞ്ഞില്ല.
ഡിബ്രുയിനും കെയ്ൽ വാക്കറും ഇറങ്ങിയതിന് ശേഷമാണ് സിറ്റി കളിയിലെ താളം വീണ്ടെടുത്തത്. അതിന് 71ാം മിനിറ്റിൽ ഫലമുണ്ടാവുകയും ചെയ്തു. ഹാലൻഡിന്റെ ഗോളിൽ സിറ്റി ലീഡ് നേടി. 85ാം മിനിറ്റിൽ രണ്ടാമത്തെ ഗോൾ കൂടി നേടി ഹാലൻഡ് സിറ്റിയുടെ ലീഡുയർത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.