ലണ്ടൻ: ഒാസ്ട്രിയൻ സ്ട്രൈക്കർ മാർക്കോ അർനോത്വികിനെതിരെ യുവേഫ അന്വേഷണം പ്രഖ്യാപിച്ചു. യൂറോകപ്പിൽ നോർത്ത് മാസിഡോണിയക്കെതിരെ ഗോൾ നേടിയ ശേഷം നടത്തിയ ആഹ്ലാദ പ്രകടനത്തിനെതിരായാണ് അന്വേഷണം.
നോർത്ത് മാസിഡോണിയൻ താരമായ അൽബേനിയൻ വംശജൻ എസ്ഗാൻ ഏലിയോസ്കിയെ ലക്ഷ്യമിട്ട് നടത്തിയ ആഹ്ലാദ പ്രകടനമാണ് യുവേഫ അന്വേഷിക്കുന്നത്. അർനോത്വികിന്റെ പിതാവ് സെർബിയക്കാരനാണ്.
അൽബേനിയയും സെർബിയയും നിരവധികാരണങ്ങളാൽ പരസ്പരം ഏറ്റുമുട്ടിയിരുന്ന രാജ്യങ്ങളാണ്. 2018 ലോകകപ്പിനിടെ സ്വിറ്റ്സർലൻഡ് താരങ്ങളും അൽബേനിയൻ വംശജരുമായ ഷാക്കയും ഷാക്കിരിയും സെർബിയക്കെതിരെ ഗോൾ നേടിയ ശേഷം അൽബേനിയൻ ദേശീയതയുടെ ഭാഗമായ ഈഗിൾ ചിഹ്നം കൈകളാൽ തീർത്തതത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വിവാദമുദിക്കുന്നത്.
അർനോത്വികിനെതിരെ അന്വേഷണം വേണമെന്ന് മാസിഡോണിയൻ ഫുട്ബാൾ ഫെഡറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ മാപ്പുപറയുന്നതായും താൻ വംശീയ വാദിയല്ലെന്നും അർനോത്വിക് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നോർത്ത് മാസിഡോണിയയിൽ അൽബേനിയൻ വംശജർ ധാരാളമായി ജവീവിക്കുന്നുണ്ട്. മത്സരത്തിൽ ഓസ്ട്രിയ മാസിഡോണിയയെ 3-1ന് തകർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.