ബെൽജിയത്തെ പൂട്ടിയിട്ടും യു​ക്രെയ്ൻ പുറത്ത്; ഗ്രൂപ്പ് ചാമ്പ്യന്മാരായി റുമാനിയ, മികച്ച മൂന്നാം സ്ഥാനക്കാരായി സ്ലോവാക്യയും പ്രീ ക്വാർട്ടറിൽ

ബെർലിൻ: നാലു ടീമുകൾ തുല്യമായി നോക്കൗട്ട് സാധ്യത മുന്നിൽനിർത്തി പോരിനിറങ്ങിയ ഗ്രൂപ് ഇയിൽ അവസാന ചിരിയുമായി മടങ്ങി റുമാനിയ, ബെൽജിയം, ​െസ്ലാവാക്യ ടീമുകൾ. ജയം അനിവാര്യമായിട്ടും രണ്ടുകളികളും സമനിലയിൽ പിരിഞ്ഞതിനൊടുവിലാണ് ചെറിയ കണക്കുകൂട്ടലുകൾ തുണച്ച് മൂന്നു ടീമുകൾ ​പ്രീ ക്വാർട്ടറിൽ കടന്നത്.   


ഗ്രൂപ് ജേതാക്കളായാണ് റുമാനിയ എത്തുന്നതെങ്കിൽ ബെൽജിയമാണ് രണ്ടാമത്. മികച്ച മൂന്നാമന്മാ​രിലൊരു ടീമായാണ് ​െസ്ലാവാക്യ എത്തുന്നത്. ബെൽജിയത്തിന് പ്രീ ക്വാർട്ടറിൽ ഫ്രാൻസാകും എതിരാളികൾ. 


കെവിൻ ഡി​ ബ്രുയിൻ എന്ന അതികായനും ഒപ്പം റൊമേലു ലുക്കാക്കുവും നയിച്ച പടയോട്ടങ്ങൾ ഗോൾവല കുലുക്കാതെ വഴിതെറ്റി പറന്ന കളിയിൽ ഗോൾരഹിത സമനിലയായിരുന്നു യു​ക്രെയ്നെതിരെ ബെൽജിയത്തിന് കളിവിധി. ഓരോ ഗോളടിച്ച് റുമാനിയയും ​െസ്ലാവാക്യയും തുല്യത പാലിച്ചു.

ആക്രമിച്ചും പ്രതിരോധിച്ചും പരമാവധി ഊർജവുമായി ഒപ്പം നിൽക്കാൻ ശ്രമിച്ച യുക്രെയ്നു മേൽ ആധിപത്യം നേടാൻ ബെൽജിയം കിണഞ്ഞുശ്രമിക്കുന്നതായിരുന്നു ആദ്യ കളിയിൽ തുടക്കം മുതൽ കാഴ്ച. ഡി ബ്രുയിൻ രണ്ടുവട്ടം ഗോൾശ്രമങ്ങളുമായി പ്രതീക്ഷ നൽകിയതും ലുക്കാക്കു ഗോളി മുന്നിൽനിൽക്കെ ടച്ച് കിട്ടാതെ നഷ്ടപ്പെടുത്തിയതുമായിരുന്നു ബെൽജിയം നീക്കങ്ങളിൽ ശ്രദ്ധേയമായത്.

പിൻനിരയെ കരുത്തോടെ നിർത്തിയുള്ള യുക്രെയ്ൻ കേളീശൈലി മറികടക്കാൻ ഡി ബ്രുയിനും സംഘവും കിണഞ്ഞുശ്രമിച്ചെങ്കിലും കാര്യമായ ചലനങ്ങളുണ്ടാക്കിയില്ല. അതിനിടയിലാണ് സമർഥമായൊരു പാസ് ഓടിപ്പിടിച്ച ലുക്കാക്കു ഗോളിലേക്ക് തിരിച്ചുവിട്ടത് ഗോളിയുടെ കൈകളിൽ തട്ടിത്തെറിച്ചത്.

72ാംമിനിറ്റിലാണ് കളിയിലെ ഏറ്റവും സുന്ദരമായ ഗോൾമുഹൂർത്തം പിറന്നത്. ലുക്കാക്കു നൽകിയ പാസിൽ യാനിക് കറാസോ അടിച്ച ബുള്ളറ്റ് ഷോട്ട് പറന്നുവീണ് യുക്രയ്ൻ ഗോളി അനറ്റോളി ട്രൂബിൻ കുത്തിയകറ്റിയതിനു പിറകെ ഒരുവട്ടം കൂടി ഗോളിനരികെ നിന്ന പന്ത് പിന്നീട് ബെൽജിയം ഗോൾമുഖത്തേക്ക് പറന്നു. അവിടെയും രണ്ടുവട്ടം ഗോളിയെ പരീക്ഷിച്ച പന്ത് തിരിച്ചുകയറുമ്പോൾ ഇരു നിരയും ഒരുപോലെ നെടുവീർപിട്ടു.

കളി അവസാന മിനിറ്റുകളിലേക്ക് കടന്നതോടെ അതുവരെയും മേധാവിത്വം പുലർത്തിയ ബെൽജിയം മാത്രമല്ല, എതിരാളികളും ഒന്നൊന്നര ആക്രമണങ്ങളുമായി ഗാലറിയെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി. ഒരുവട്ടം ഗോൾലൈനിൽ വെച്ച് ബെൽജിയം ഗോളി തട്ടിയിട്ടത് സാ​ങ്കേതിക പരിശോധനക്കൊടുവിലാണ് ഗോളല്ലെന്ന് സ്ഥിരീകരിച്ചത്. 87ാം മിനിറ്റിൽ യുക്രയ്ൻ നിരയിൽനിന്ന് പന്തുസ്വീകരിച്ച് കുതിച്ചുപാഞ്ഞ ലുക്കാക്കു ഡി ബ്രുയിൻ കൂട്ടുകെട്ട് ഗോളാക്കിയെന്ന് തോന്നിച്ചു. പക്ഷേ, അവസാനം കിക്കെടുത്ത കാസ്റ്റീൽസ് പുറ​ത്തേക്കടിചുകളഞ്ഞു. സമാനമായി മറുവശത്തും അവസരങ്ങൾ പലതുതുറന്നുകിട്ടി.   


​െസ്ലാവാക്യ- റുമാനിയ മത്സരത്തിൽ ആദ്യം ഗോളടിച്ച് മുന്നിലെത്തിയത് ​െസ്ലാവാക്യയാണ്. 24ാം മിനിറ്റിൽ ഡൂഡയുടെ മനോഹര ഫിനിഷിൽ ലീഡ് പിടിച്ച് തത്കാലം ഗ്രൂപിൽ ​െസ്ലാവാക്യ ഒന്നാമതെത്തിയെങ്കിലും ഏറെ നേരം ആയുസ്സ് ഉണ്ടായില്ല. ബോക്സ് വരയോടു ചേർന്ന് ഫൗളിന് ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് മാരിനാണ് റുമാനിയയെ ഒപ്പമെത്തിച്ചത്. 

Tags:    
News Summary - Euro cup 2024: Belgium 0 - Ukraine 0, Romania 1 - Slovakia 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.