ലണ്ടൻ: ഒരാഴ്ച കഴിഞ്ഞ് ആരംഭിക്കുന്ന യൂറോ കപ്പിനുള്ള 26 അംഗ ഇംഗ്ലീഷ് ടീമിനെ പ്രഖ്യാപിച്ച് കോച്ച് ഗാരെത് സൗത്ഗേറ്റ്. ജാക് ഗ്രീലിഷ്, ഹാരി മഗ്വയർ, ജെയിംസ് മാഡിസൺ, കർട്ടിസ് ജോൺസ്, ഗോളി ജെയിംസ് ട്രാഫോഡ്, ജാരെൽ ക്വാൻഷ്, ജറാർഡ് ബ്രാൻത് വെയ്റ്റ് എന്നിവരെ മാറ്റിനിർത്തിയപ്പോൾ ക്രിസ്റ്റൽ പാലസ് ടീമംഗങ്ങളായ എബറച്ചി എസെ, ആദം വാർട്ടൺ എന്നിവർ ടീമിലെത്തി.
വിങ്ങറായ എസെ മൂന്നു തവണ മാത്രമാണ് ഇംഗ്ലീഷ് ടീമിൽ കളിച്ചിരുന്നതെങ്കിലും ഏറ്റവുമൊടുവിൽ സൗഹൃദ മത്സരത്തിൽ ബോസ്നിയക്കെതിരായ പ്രകടന മികവാണ് താരത്തിന് അവസരം നൽകിയത്. 20കാരനായ വാർട്ടൺ അതേ മത്സരത്തിൽ അരങ്ങേറിയിരുന്നു. ടോട്ടൻഹാം താരം മാഡിസണും ലിവർപൂൾ മിഡ്ഫീൽഡർ ജോൺസുമടക്കം 33 അംഗ താൽക്കാലിക സ്ക്വാഡിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.