പ​രി​ശീ​ല​ന​ത്തി​നി​ടെ ത​മാ​ശ പ​ങ്കി​ടു​ന്ന സ്​​പെ​യി​ൻ താ​ര​ങ്ങ​ൾ

യൂ​റോ ക​പ്പ്; ജോർജിയ കടക്കാൻ സ്​പെയിൻ

ബെ​ർ​ലി​ൻ: യൂ​റോ ക​പ്പ് പ്രീ ​ക്വാ​ർ​ട്ട​റി​ൽ ഇ​ന്ന് സ്​​പെ​യി​ൻ ജോ​ർ​ജി​യ​ക്കെ​തി​രെ. പോ​ർ​ച്ചു​ഗ​ലി​നെ അ​ട്ടി​മ​റി​ച്ച് നോ​ക്കൗ​ട്ടി​ലെ​ത്തി​യ​വ​രാ​ണെ​ങ്കി​ലും ക​ളി ജോ​ർ​ജി​യ​ക്കെ​തി​രെ​യാ​കു​മ്പോ​ൾ എ​ല്ലാ റെ​ക്കോ​ഡു​ക​ളും സ്പാ​നി​ഷ് അ​ർ​മ​ഡ​യെ തു​ണ​ക്കേ​ണ്ട​താ​ണ്. ഗ്രൂ​പ് ഘ​ട്ട​ത്തി​ൽ ഒ​രു ക​ളി​പോ​ലും തോ​ൽ​ക്കാ​തെ എ​ത്തി​യ ഏ​ക ടീ​മാ​ണ് സ്​​പെ​യി​ൻ. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​റ്റ​ലി​യെ​യും ക​ട​പു​ഴ​ക്കി​യ​വ​ർ.

ഒ​രു ഗോ​ൾ​പോ​ലും മൂ​ന്ന് ക​ളി​ക​ളി​ൽ വ​ഴ​ങ്ങാ​ത്ത ടീം. ​മു​​മ്പ് യോ​ഗ്യ​ത പോ​രാ​ട്ട​ത്തി​ൽ ജോ​ർ​ജി​യ​ക്കെ​തി​രെ അ​വ​രു​ടെ നാ​ട്ടി​ൽ മു​ഖാ​മു​ഖം നി​ന്ന​പ്പോ​ൾ 7-1നാ​യി​രു​ന്നു ജ​യം. അ​ൽ​വാ​രോ മൊ​റാ​റ്റ ഹാ​ട്രി​ക് കു​റി​ച്ചു​വെ​ന്ന് മാ​ത്ര​മ​ല്ല, ലാ​മി​ൻ യ​മാ​ൽ അ​ര​ങ്ങേ​റ്റ​ത്തി​ൽ ഗോ​ൾ നേ​ടു​ക​യും ചെ​യ്തു. തി​രി​ച്ച് മ​ത്സ​രം സ്​​പെ​യി​നി​ലാ​യ​പ്പോ​ൾ ജ​യം 3-1നാ​യി​രു​ന്നു. മ​റു​വ​ശ​ത്ത്, പ​റ​ങ്കി​പ്പ​ട​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് മു​ക്കി​യ​തോ​ടെ ജ​ർ​മ​നി​യി​ലെ ആ​വേ​ശ സം​ഘ​മാ​ണ് ജോ​ർ​ജി​യ. ഗ്രൂ​പ് ഘ​ട്ട​ത്തി​ലെ ടോ​പ് സ്കോ​റ​ർ പ​ദ​വി ജോ​ർ​ജി​യ​യു​ടെ ജോ​ർ​ജ​സ് മി​ക്കോ​ട്ടാ​ഡ്സെ​ക്ക് സ്വ​ന്തമാണ്.

Tags:    
News Summary - Euro Cup; Spain vs Georgia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.