മഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ നോക്കൗട്ട് കാണാതെ മടങ്ങിയെങ്കിലും ലാ ലിഗയിൽ ആധികാരിക പ്രകടനവുമായി ഒന്നാം സ്ഥാനത്തുനിൽക്കുന്ന ബാഴ്സലോണയുമായി പോയിന്റ് അകലം കുറച്ച് റയൽ മഡ്രിഡ്. ദുർബലരായ കാഡിസിനെതിരെ 2-1ന് കഷ്ടിച്ചു ജയിച്ചാണ് മഡ്രിഡുകാർ വിലപ്പെട്ട മൂന്നു പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഇടമുറപ്പിച്ചത്. ഒന്നാമതുള്ള ബാഴ്സക്ക് 37ഉം റയലിന് 35ഉം പോയിന്റാണ്. മൂന്നാം സ്ഥാനത്തുള്ള റയൽ സോസീദാദിന് ഏറെ പിറകിൽ 26 പോയിന്റാണുള്ളത്. റയലിനെതിരെ തോൽവിയോടെ കാഡിസ് പട്ടികയിൽ 19ാം സ്ഥാനത്തേക്കു വീണു.
ഖത്തർ ലോകകപ്പിന് നാളുകൾ ബാക്കിനിൽക്കെ യൂറോപ്യൻ ലീഗുകളിൽ മത്സരങ്ങൾക്ക് ഇടവേള വീഴുന്നതിന് തൊട്ടുമുമ്പാണ് റയൽ ജയം പിടിച്ചത്. ഡിസംബർ 31 മുതലാകും ലാ ലിഗയിൽ ഇനി മത്സരങ്ങൾ ആരംഭിക്കുക.
റയലിനായി മിലിറ്റാവോ, ക്രൂസ് എന്നിവർ സ്കോർ ചെയ്തപ്പോൾ പെരസ് കാഡിസിന്റെ ആശ്വാസ ഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.