കലിയൂഷ്നി ​​േപ്ലയിങ് ഇലവനിൽ

കൊച്ചി: എ.ടി.കെ മോഹൻ ബഗാനെതിരായ ഐ.എസ്.എൽ മത്സരത്തിൽ യുക്രൈൻ സ്ട്രൈക്കർ ഇവാൻ കലിയൂഷ്നിയെ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച് ​േപ്ലയിങ് ഇലവനിൽ ഉൾപ്പെടുത്തി. ആദ്യമത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ അവസാന ഘട്ടത്തിൽ പകരക്കാരനായിറങ്ങി രണ്ടു മിന്നുംഗോളുകൾ നേടിയ കലിയൂഷ്നിയാണ് ടീമിനെ തകർപ്പൻ ജയത്തിലേക്ക് നയിച്ചത്.

ഈസ്റ്റ്ബംഗാളിനെതിരെ ​േപ്ലയിങ് ഇലവനിലിറങ്ങിയ അപോസ്തോലോസ് ജിയാനു-ദിമിത്രിയോസ് ദിയമാന്റകോസ് ആക്രമണ ജോഡിയിൽ ജിയാനുവിനെ മാറ്റിയാണ് കലിയൂഷ്നിയെ എ.ടി.കെക്കെതിരെ സ്റ്റാർട്ടിങ് ഇലവനിൽ ഇറക്കുന്നത്. കരുത്തുറ്റ എതിരാളികൾക്കെതിരെ യുക്രൈൻ താരത്തിന്റെ സ്കോറിങ് പാടവം തുണക്കെത്തുമെന്ന പ്രതീക്ഷയിലാണ് കോച്ചിന്റെ നീക്കം.

ഈസ്റ്റ് ബംഗാളിനെതിരെ കളിച്ച അതേ 4-4-2 ശൈലിയിലാണ് വുകോമനോവിച്ച് എ.ടി.കെക്കെതിരെയും ടീമിനെ വിന്യസിക്കുന്നത്. ഗോൾകീപ്പറുടെ ഗ്ലൗസ് വീണ്ടും പ്രഭ്സുഖൻ ഗില്ലിനു തന്നെ. ഡിഫൻസിൽ മാർക്കോ ലെസ്കോവിച്ച്, ജെസൽ കാർണീറോ, ഹർമൻജോത് ഖബ്ര, ഹോർമിങ്പാം റൂയിയ എന്നിവർ. അഡ്രിയാൻ ലൂന നയിക്കുന്ന മധ്യനിരയിൽ സഹൽ അബ്ദുൽ സമദ്, ജീക്സൺ സിങ്, ലാൽതാംഗ ക്വാൾറിങ് എന്നിവരും ആദ്യ ഇലവനിലുണ്ട്.

Tags:    
News Summary - Evan kaliyushni in the playing eleven

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.