ലിവർപൂളിന്റെ സ്പാനിഷ് സൂപ്പർതാരം തിയാഗോ അൽകാന്ററ വിരമിച്ചു. പരിക്കിന്റെ പിടിയിലായിരുന്ന 33 കാരൻ ആരോഗ്യ സാഹചര്യങ്ങൾ പരിഗണിച്ചാണ് ബൂട്ടഴിക്കുന്നത്.
കഴിഞ്ഞ നാല് വർഷമായി ലിവർപൂളിന് വേണ്ടി പന്ത് തട്ടിയ താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിച്ചിരുന്നു. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയിലൂടെ പ്രഫഷണൽ ഫുട്ബാൾ കരിയർ ആരംഭിച്ച തിയാഗോ ബയേൺ മ്യൂണിക്കിന് വേണ്ടിയും പന്തുതട്ടിയിട്ടുണ്ട്.
ലിവർപൂളിനൊപ്പം ഒരു കമ്യൂണിറ്റി ഷീൽഡും ഒരു എഫ്.എ കപ്പും നേടിയ താരം ബയേണിനൊപ്പം ജർമൻ കപ്പും ബുണ്ടസ് ലീഗയും ചാമ്പ്യൻസ് ലീഗും ഉൾപ്പെടെ 15 കിരീടങ്ങൾ നേടിയിട്ടുണ്ട്. 2011 മുതൽ 2021 വരെ സ്പെയിൻ ദേശീയ സീനിയർ ടീമിന്റെ ഭാഗമായിരുന്ന താരം 46 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.