എ​ഫ്.​എ ക​പ്പി​ൽ ​​ൈപ്ല​മൗ​ത്തി​നെ​തി​രെ ചെ​ൽ​സി താ​രം അ​സ്പി​ലി​ക്വേ​റ്റ ഗോ​ൾ​ നേ​ടു​ന്നു

എഫ്.എ കപ്പ്: യുനൈറ്റഡിനെ ഞെട്ടിച്ച് മിഡിൽസ്ബറോ; ചെൽസിക്ക് ജയം

ല​ണ്ട​ൻ: എ​ഫ്.​എ ക​പ്പി​ൽ വ​മ്പ​ൻ അ​ട്ടി​മ​റി​യാ​യി മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡ്- മി​ഡി​ൽ​സ്ബ​റോ മ​ത്സ​രം. പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ട മ​ത്സ​ര​ത്തി​ൽ ഇ​ത്തി​രി​ക്കു​ഞ്ഞ​ന്മാ​രോ​ട് യു​നൈ​റ്റ​ഡ് തോ​ൽ​വി വ​ഴ​ങ്ങി. ഓ​രോ ഗോ​ള​ടി​ച്ച് അ​ധി​ക സ​മ​യ​വും പൂ​ർ​ത്തി​യാ​ക്കി​യ ക​ളി​യി​ൽ പെ​നാ​ൽ​റ്റി വി​ധി നി​ർ​ണ​യി​ക്കു​ക​യാ​യി​രു​ന്നു. 25ാം മി​നി​റ്റി​ൽ സാ​ഞ്ചോ യു​നൈ​റ്റ​ഡി​നാ​യും ക്രൂ​ക്സ് എ​തി​രാ​ളി​ക​ൾ​ക്കാ​യും വ​ല കു​ലു​ക്കി.

യു​വ താ​രം ആ​ന്റ​ണി എ​ലം​ഗ ഗാ​ല​റി​യി​ലേ​ക്ക് അ​ടി​ച്ച​തോ​ടെ​യാ​ണ് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ യു​നൈ​റ്റ​ഡി​ന് മ​ട​ക്ക ടി​ക്ക​റ്റാ​യ​ത്. എ​ക്സ്ട്രാ ടൈം ​വി​ധി തീ​രു​മാ​നി​ച്ച മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ ചെ​ൽ​സി 2-1ന് ​ൈ​പ്ല​മൗ​ത്തി​നെ​യും വെ​സ്റ്റ് ഹാം ​അ​തേ സ്കോ​റി​ന് കി​ഡ​ർ മി​ൻ​സ്റ്റ​റെ​യും തോ​ൽ​പി​ച്ചു. നീ​ല​ക്കു​പ്പാ​യ​ക്കാ​ർ​ക്കാ​യി അ​സ്പി​ലി​ക്വേ​​റ്റ​യും അ​ലോ​ൺ​സോ​യും വ​ല കു​ലു​ക്കി. ഗി​ല​സ്ഫീ​യാ​യി​രു​ന്നു ​ൈപ്ല​മൗ​ത്ത് സ്കോ​റ​ർ. വെ​സ്റ്റ്ഹാം നി​ര​യി​ൽ റൈ​സ്, ബ​വ​ർ എ​ന്നി​വ​രും കി​ഡ​ർ​മി​ൻ​സ്റ്റ​റി​നാ​യി പെ​ന്നി​യും ഗോ​ൾ ക​ണ്ടെ​ത്തി.

Tags:    
News Summary - FA Cup 2021-22: Manchester United 1-1 Middlesbrough (7-8 on pens)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.