തിരൂർ: രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെൻറിലെ മത്സരം നടത്താൻ ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) പ്രതിനിധികൾ നിർദേശിച്ച നടപടികൾ പൂർത്തിയാക്കുമെന്ന് തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ 'മാധ്യമ'ത്തോട് പറഞ്ഞു.
മത്സരം നടത്താൻ എ.ഐ.എഫ്.എഫ് തയാറായാൽ എല്ലാ സൗകര്യവും ഒരുക്കാൻ നഗരസഭ തയാറാണെന്നും അവർ വ്യക്തമാക്കി. നേരേത്ത തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം സന്ദർശിച്ച എ.ഐ.എഫ്.എഫ് പ്രതിനിധികൾ ടോയ്ലറ്റ്, കളിക്കാർക്കുള്ള ഡ്രസിങ് റൂം, ഗാലറി സൗകര്യങ്ങൾ തുടങ്ങിയവ നഗരസഭ എത്രയും പെട്ടെന്ന് ഒരുക്കിയാൽ ഒരു മത്സരത്തിന് തിരൂരിനെ പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു.
സൗകര്യം ഒരുക്കാൻ തയാറാണെന്ന് പ്രതിനിധികളോട് വൈസ് ചെയർമാൻ പി. രാമൻകുട്ടി പറഞ്ഞിരുന്നു. എന്നാൽ, നഗരസഭ മറുപടി നൽകാത്തതിനെ തുടർന്ന് തിരൂരിന് വേദി നഷ്ടമാവുമെന്ന രീതിയിൽ വാർത്തകൾ പുറത്തുവന്നിരുന്നു. അതേസമയം, തിരൂരിലെ സന്തോഷ് ട്രോഫി മത്സരം സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും സൗകര്യങ്ങൾ ഒരുക്കിയാൽ പരിഗണിക്കുമെന്നും എ.ഐ.എഫ്.എഫ് പ്രതിനിധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.