ആ വൈറൽ വിഡിയോയിലെ ‘അത്ഭുത ബാലൻ’ മെസ്സിയുടെ മകനോ? സത്യാവസ്ഥ ഇതാണ്...

പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് പന്തുമായി കുതിക്കുന്ന കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിഡിയോയിലെ അത്ഭുത ബാലൻ അർജന്‍റൈൻ ഇതിഹാസ താരം ലയണൽ മെസ്സിയുടെ മകൻ മാറ്റിയോ ആണെന്ന തരത്തിലാണ് വിഡിയോ പ്രചരിച്ചത്.

അടുത്ത മെസ്സി എന്നാണ് ആരാധകർ കുട്ടിയെ വിശേഷിപ്പിച്ചത്. ‘മാറ്റിയോ മെസ്സി, പിതാവിനെ പോലെ തന്നെ മകനും’ എന്നാണ് വിഡിയോക്ക് പലരും ക്യാപ്ഷൻ നൽകിയത്. ഇതോടെ വിഡിയോയിലുള്ളത് മെസ്സിയുടെ മകൻ തന്നെയാണെന്ന് പലരും വിശ്വസിച്ചു. എന്നാൽ, മെസ്സിയുടെ മകൻ മാറ്റിയോ അല്ല ആ വിഡിയോയിലുള്ളത്. ആംസ്റ്റർഡാമിൽനിന്നുള്ള എട്ടു വയസ്സുകാരൻ അമിനെയാണ് വൈറൽ വിഡിയോയിൽ പന്തുതട്ടുന്നത്. അത്ലറ്റികോ ക്ലബ് ആംസ്റ്റർഡാമിന്‍റെ താരമാണ് അമിനെ.

മെസ്സിയുടെ ട്രിബിളിങ് പാടവം ഓർമിപ്പിക്കുന്ന താരത്തിലാണ് ഡച്ച് അത്ഭുത ബാലൻ രണ്ടു പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് പന്തുമായി എതിർ പോസ്റ്റിലേക്ക് മുന്നേറുന്നത്. അമിനെയുടെ ഇൻസ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. കുട്ടിയുടെ മാതാവാണ് ഇത് പോസ്റ്റ് ചെയ്തത്. അമിനെയുടെ ഇൻസ്റ്റ ബയോയിലുള്ളത് ‘അടുത്തതലമുറയിലെ മെസ്സി’ എന്നാണ്. മെസ്സിയുടെ കടുത്ത ആരാധകൻ.

ഡച്ച് അത്ഭുത ബാലന് ഇൻസ്റ്റഗ്രാമിൽ 30,000ഓളം ഫോളോവേഴ്സുണ്ട്. തിയാഗോ, മാറ്റിയോ, സിറോ എന്നീ മൂന്നു മക്കളാണ് മെസ്സിക്കുള്ളത്. ഇവർക്കൊപ്പം പന്തു തട്ടുന്ന മെസ്സിയുടെ വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. 2012 ലാണ് താരത്തിന്റെ ആദ്യ മകൻ തിയാഗോ ജനിച്ചത്. 2015ൽ മാറ്റിയോയും 2018ൽ സിറോയും പിറന്നു.

Tags:    
News Summary - Fans confuse Dutch wonder kid with Lionel Messi's son Matteo after skills video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.