കാഡിസ്: സ്പാനിഷ് ലാ ലിഗയിൽ കാഡിസ്-ബാഴ്സലോണ മത്സരത്തിനിടെ കാണികളിലൊരാൾക്ക് ഹൃദയാഘാതമുണ്ടായപ്പോൾ സഹായവുമായി താരങ്ങളും. കാഡിസിന്റെ എസ്റ്റേഡിയോ ന്യൂവോ മിരാൻഡില്ലയിൽ മത്സരം 82 മിനിറ്റായപ്പോഴായിരുന്നു സംഭവം. മത്സരം നിർത്തിവെച്ച് കാണിക്ക് പ്രഥമ ശുശ്രൂഷ ഉറപ്പാക്കാൻ അധികൃതർ തയാറായപ്പോൾ താരങ്ങളും പങ്കുചേർന്നു.
കാണിക്ക് അടിയന്തര വൈദ്യസഹായം ആവശ്യമായപ്പോൾ സ്റ്റേഡിയത്തിലുണ്ടായിരുന്ന വൈദ്യസംഘം കുതിച്ചെത്തി. ബാഴ്സ വൈദ്യസംഘത്തിന്റെ കൈയിലുണ്ടായിരുന്ന ഡിഫിബ്രില്ലേറ്റർ കാഡിസ് ഗോളി ജെറെമിയാസ് ലെഡെസ്മയാണ് ഓടിച്ചെന്ന് സ്വീകരിച്ചത് ഗാലറിയിലെത്തിച്ചത്.
പിന്നീട് കാണിയെ കൊണ്ടുപോകാൻ സ്ട്രെച്ചർ എത്തിക്കാൻ റിസർവ് ബെഞ്ചിലുണ്ടായിരുന്ന കാഡിസ് താരം ജോസ് മാരിയും ചേർന്നു. കാണിയെ ആശുപത്രിയിലേക്ക് മാറ്റിയശേഷം കളി തുടർന്നു. ഇയാൾ സുഖംപ്രാപിച്ചുവരുന്നതായി കാഡിസ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.