ഫ്രഞ്ച് ലീഗ് വണിൽ ബ്രെസ്റ്റിനെതിരെ പി.എസ്.ജിക്ക് വേണ്ടി കിലിയൻ എംബാപ്പ നേടിയ അവസാന മിനിറ്റിലെ വിജയ ഗോളിന് നൽകിയ ഗംഭീര അസിസ്റ്റിലൂടെ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി കുറിച്ചത് അപൂർവ്വ റെക്കോർഡ്.
ക്ലബ്ബ് കരിയറിൽ 300 അസിസ്റ്റുകളാണ് താരം അക്കൗണ്ടിലാക്കിയത്. ഇതിനൊപ്പം 353 സീനിയർ കരിയർ അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. ഏഴ് തവണ ബാലൻ ദ്യോർ പുരസ്കാരം നേടിയ മെസ്സിയുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവലായി ഈ നേട്ടം.
സൂപ്പർതാരം മറ്റൊരു നാഴികക്കല്ല് പിന്നിട്ടപ്പോൾ ലോകമെമ്പാടുമുള്ള ആരാധകർ ആവേശമറിയിച്ച് രംഗത്തുവന്നു. മെസ്സിയുടെ ഇടങ്കാലിന് 100 ബില്യൺ ഡോളർ വിലയുണ്ടെന്നാണ് ഒരു ആരാധകൻ ട്വിറ്ററിൽ കുറിച്ചത്.
ഈ സീസണിൽ ഫ്രഞ്ച് ലീഗിൽ മെസ്സി നേടുന്ന 13-ആമത്തെ അസിസ്റ്റാണിത്. വിവിധ ക്ലബ്ബ് മത്സരങ്ങളിലായി ഇീ സീസണിൽ താരം ഇതിനകം 17 അസിസ്റ്റുകൾ പൂർത്തിയാക്കുകയും ചെയ്തു. അതേസമയം, ഫ്രഞ്ച് ഒന്നാം ഡിവിഷനിൽ പിഎസ്ജിയുടെ 3000-ാം ഗോളായിരുന്നു ഇന്നലെ എംബാപ്പെ അടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.