ലാസ് പാൽമാസിനെതിരെയുള്ള ലാ ലീഗ മത്സരത്തിൽ റയൽ മാഡ്രിഡിന് സമനിലകുരുക്ക്. ലാസ് പാൽമാസിന്‍റെ ഹോം ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ 1-1 എന്ന സ്കോറിനാണ് സമനിലയായത്. മത്സരത്തിലെ മോശം പ്രകടനത്തിന് ബ്രസീൽ പ്രതിരോധ താരം എഡർ മിലിറ്റോക്കെതിരെ വിമർശനവുമായി ആരാധകർ രംഗത്തെത്തിയിരുന്നു. എക്സിലൂടെയാണ് താരത്തെ ആരാധകർ ട്രോളുകയും വിമർശിക്കുകയും ചെയ്യുന്നത്.
മത്സരം ആരംഭിച്ച് അഞ്ചാം മിനിറ്റിൽ തന്നെ ലാസ് പാൽമാസ് ഗോൾ നേടിയിരുന്നു. മിലിറ്റോയേയും ചൗമേനിയേയും മറികടന്നായിരുന്നു പാൽമാസ് താരം ആൽബെർട്ടോ മോലീറോ ഗോൾ കരസ്തമാക്കിയത്. 69-ാം മിനിറ്റിൽ പെനാൾട്ടിയിലൂടെയാണ് വിനീഷ്യസ് റയലിനായി സമനില ഗോൾ സ്വന്തമാക്കിയത്. മത്സരത്തിലെ 88-ാം മിനിറ്റിൽ പാൽമാസ് മിഡ്ഫീൽഡർ മനുഫ്സ്റ്ററിനെ ഫൗൾ ചെയ്തതിന് മിലിറ്റോക്ക് മഞ്ഞ കാർഡ് ലഭിച്ചിരുന്നു. ആ ഫ്രീകിക്കിൽ അവർ വല കുലുക്കിയെങ്കിലും അത് ഓഫ്സൈഡായി മാറിയത് കാരണം റയൽ രക്ഷപ്പെടുകയായിരുന്നു. മിലിറ്റോയുടെ മോശം പ്രകടനത്തിനെതിരെ ഒരുപാട് ട്രോളുകൾ ലഭിക്കുന്നുണ്ട്.
അദ്ദേഹത്തെ ഇനി സ്റ്റാർട്ടിങ് ഇലവനിൽ കളിപ്പിക്കരുതെന്ന് അഭിപ്രായപ്പെടുന്നവർ ഒരുപാടുണ്ട്. അദ്ദേഹത്തിന്‍റെ മോശം പ്രകടനത്തെ വിമർശിക്കുന്നവരും അതിനൊപ്പം തന്നെയുണ്ട്. മിലിറ്റോക്ക് പകരം പുതിയ പ്രതിരോധക്കാരനെ സ്വന്തമാക്കണമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. റയൽ മാഡ്രിഡ് മിലിറ്റോയിൽ എന്താണ് കണ്ടിരിക്കുന്നതെന്ന് അറിയില്ല എന്ന് ചില ആരാധകർ പറയുന്നുണ്ട്. ലാസ് പാൽമാസിനെതിരെയുള്ള സമനിലക്ക് ശേഷം മൂന്ന് മത്സരത്തിൽ നിന്നും അഞ്ച് പോയിന്‍റുമായി ലാ-ലീഗ പോയിന്‍റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് നിലവിൽ റയൽ മാഡ്രിഡ്.
Militao that guy is bad, I don't know what Real Madrid saw in him.. https://t.co/BaA3Cn926V
— Sibusiso McNifiCENT (@SbuMagnificent) August 29, 2024
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.