കാറ്റാലന്മാർക്കൊപ്പം കൂണ്ടെയും !; ബാഴ്‌സയിൽ പ്രതിരോധത്തിന് ആയുധങ്ങളേറെ

പ്രതിരോധത്തിന് കരുത്തു പകരാൻ കാറ്റാലന്മാർക്കൊപ്പം ഇനി ഫ്രഞ്ച് പോരാളി ജൂൾസ് കൂണ്ടെയും. നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ ആയുധങ്ങൾ മൂർച്ച കൂട്ടിയാണ് തങ്ങൾ വരുന്നതെന്ന് എതിരാളികൾക്ക് സൂചന നൽകുക കൂടിയാണ് ബാഴ്‌സലോണ. സെവില്ലയിൽനിന്ന് കൂണ്ടെയെ തങ്ങളുടെ തട്ടകത്തിൽ എത്തിക്കാൻ ചെൽസി കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് എതിരാളികളുടെ ആക്രമണത്തെ ഫലപ്രദമായി തടഞ്ഞു നിർത്തുന്നയാളെ പണമേറെയെറിഞ്ഞു ബാഴ്‌സ റാഞ്ചിയത്.

അടവുകളേറെ വശമുള്ള കൂണ്ടെയെ വിട്ടുനൽകാൻ സെവില്ല ആവശ്യപ്പെട്ട തുക ചെൽസിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ബാഴ്‌സ ജഴ്‌സിയിൽ പോരിനിറങ്ങാനായിരുന്നു കൂണ്ടെക്കും താല്പര്യം. കൈമാറ്റത്തിനുള്ള നടപടികൾ ഏറക്കുറെ പൂർത്തിയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 80 ദശലക്ഷം യൂറോക്കടുത്താണ് 23കാരനായി മുടക്കുന്നതെന്നാണ് സൂചന.

ബയേണിൽനിന്ന് സ്വന്തമാക്കിയ ലെവൻഡോസ്‌കി ഉൾപ്പടെയുള്ള പോരാളികളെ മുൻനിരയിൽ വിന്യസിച്ചാവും ചാവി ഇനി ബാഴ്‌സയെ അങ്കത്തിനിറക്കുക. ഒബൂമയാങ്ങും മെംഫിസ് ഡിപെയും റാഫിഞ്ഞയും അൻസു ഫാറ്റിയും ഫെറാൻ ടോറസും ഡെംബലയും ഗവിയും പിക്വെയും പെഡ്രിയും ഡിജോങ്ങുമെല്ലാംഅടങ്ങുന്ന കാറ്റലൻനിര ഇനി എതിർ ഗോൾമുഖങ്ങളെ വിറപ്പിക്കുമെന്നുറപ്പ്.

Tags:    
News Summary - FC Barcelona Reach New Kounde Transfer Agreement With Sevilla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.