വാസ്കോ: പരിശീലകരുടെ ഏറ്റുമുട്ടലും, കൊമ്പുകോർക്കലുമായി വിവാദങ്ങളിൽ മുങ്ങി നോർത്ത് ഈസ്റ്റ് യുനൈറ്റഡ്-എഫ്.സി ഗോവ മത്സരം. തിങ്കളാഴ്ച 1-1ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിെൻറ ഇഞ്ചുറി ടൈമിലായിരുന്നു നാടകീയരംഗങ്ങൾ. 1-1ന് സമനിലയിൽ നിൽക്കെ കളി മുറുകിയപ്പോൾ ഇരുപക്ഷത്തും വാശിയായി. ഇതിനിെട, ടച്ച് ലൈനിന് അരികിൽ ത്രോക്കായി പന്തെടുക്കാനെത്തിയ ഗോവൻ താരം ആൽബർടോ നൊഗ്വുര നോർത്ത് ഇൗസ്റ്റ് കോച്ച് ജെറാഡ് നുസിനെ തള്ളിവീഴ്ത്തിയ സീൻ രംഗം രൂക്ഷമാക്കി.
ഇതുകണ്ടു നിന്ന ഗോവൻ കോച്ച് യുവാൻ ഫെറാൻഡോയുടെ നടപടിയായിരുന്നു ദൗർഭാഗ്യകരം. കൈയടിച്ച് പരിഹസാത്തോടെ പെരുമാറിയ ഗോവൻ കോച്ചിെൻറ പെരുമാറ്റം കളിക്കളത്തിലെ മര്യാദക്ക് നിരക്കുന്നതെല്ലന്ന വിമർശനവുമായി ആരാധകരും മാധ്യമങ്ങളും രംഗത്തെത്തി. ഗോവൻ താരം നൊഗ്വുരെക്കും കോച്ചിനും കനത്തശിക്ഷ നൽകണമെന്ന ആവശ്യവും ഉയരുന്നു. കളിയുടെ 80ാം മിനിറ്റിൽതന്നെ ഇരുപരിശീലകരും തമ്മിലെ ഉരസൽ തുടങ്ങിയിരുന്നു. ജെറാഡ് നുസ് സബ്സ്റ്റിറ്റ്യൂഷന് ഒരുങ്ങുേമ്പാൾ, ഗോവൻ കോച്ച് ടെക്നിക്കൽ ഏരിയ കടക്കുകയും ഫോർത്ത് ഒഫിഷ്യലുമായി വാഗ്വാദത്തിലേർപ്പെടുകയും ചെയ്തിരുന്നു.
പിന്നാലെ, ഇരുടീമുകളുടെയും കോച്ച് സ്റ്റാഫും കളിക്കാരും കളത്തിനു പുറത്തും വാഗ്വാദമായി. എല്ലാറ്റിനുമൊടുവിലായിരുന്നു ഇഞ്ചുറി ടൈമിലെ ൈക്ലമാക്സ്. മത്സര ശേഷം ടി.വി അഭിമുഖത്തിനിടെ ഇതുസംബന്ധിച്ച ചോദ്യത്തിന് ഗോവൻ കോച്ച് യുവാൻ ഫെറാൻഡോക്ക് ഞങ്ങളുടെ കോച്ചിങ് സ്റ്റാഫിെൻറ ഭാഗമാവാൻ ആഗ്രഹമുണ്ടായിരിക്കാം എന്നായിരുന്നു ജെറാഡ് നുസിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.