​ഫെർമിൻ ലോപസിന് ഇരട്ടഗോൾ; ബാഴ്സക്ക് നിറംമങ്ങിയ ജയം

ലാലിഗയിൽ യുവ മിഡ്ഫീൽഡർ ഫെർമിൻ ലോപസ് നേടിയ ഇരട്ട ഗോളുകളിൽ ജയം പിടിച്ച് ബാഴ്സലോണ. ലീഗിൽ തരംതാഴ്ത്തപ്പെട്ട അൽമേരിയക്കെതിരെയായിരുന്നു കറ്റാലന്മാരുടെ നിറംമങ്ങിയ ജയം. റോബർട്ട് ലെവൻഡോവ്സ്കി, ഫെറാൻ ടോറസ്, ലമീൻ യമാൽ എന്നിവരെ മുൻനിരയിൽ വിന്യസിച്ചാണ് ബാഴ്സ ഇറങ്ങിയത്. പന്തടക്കത്തിൽ മുന്നിട്ടുനിന്നെങ്കിലും അവസരമൊരുക്കുന്നതിൽ അൽമേരിയ ബാഴ്സ താരനിരക്കൊപ്പംനിന്നു.

പതിനാലാം മിനിറ്റിലാണ് ആദ്യഗോൾ പിറന്നത്. ഹെക്ടർ ഫോർട്ട് നൽകിയ ക്രോസ് ഹെഡറിലൂടെ വലയി​ലെത്തിക്കുകയായിരുന്നു. തുടർന്ന് അൽമേരിയക്ക് രണ്ട് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 64ാം മിനിറ്റിൽ ബാഴ്സ രണ്ടാം ഗോളും നേടി. ഹെക്ടർ ഫോർട്ടിൽനിന്ന് പന്ത് ലഭിച്ച സെർജി റോബർട്ടോ എതിർ​പ്രതിരോധ താരങ്ങൾക്കിടയിലൂടെ ഫെർമിൻ ലോപസിന് കൈമാറി. 12 വാര അകലെനിന്നുള്ള ഷോട്ട് എതിർ ഗോൾകീപ്പർക്ക് ഒരവസരവും നൽകാതെ പോസ്റ്റിനുള്ളിൽ കയറുകയായിരുന്നു. തിരിച്ചടിക്കാൻ അൽമേരിയയും ലീഡ് വർധിപ്പിക്കാൻ ബാഴ്സയും ശ്രമിച്ചെങ്കിലും പിന്നീട് ഗോളൊന്നും പിറന്നില്ല.

ജയത്തോടെ 36 മത്സരങ്ങളിൽ 79 പോയന്റുമായി ബാഴ്സ രണ്ടാം സ്ഥാനം ഉറപ്പിച്ചു. ചാമ്പ്യൻ പട്ടമുറപ്പിച്ച റയലിന് 93 പോയന്റും മൂന്നാമതുള്ള ജിറോണക്ക് 75 പോയന്റുമാണുള്ളത്.  

Tags:    
News Summary - Fermin Lopez scored a double; Barca won the match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.