ഇസ്രായേൽ ടീമിനെ കളിപ്പിക്കില്ല; അണ്ടർ 20 ലോകകപ്പ് ഇന്തോനേഷ്യയിൽനിന്ന് മാറ്റി ഫിഫ

ഇന്തോനേഷ്യയിൽ നടക്കേണ്ട അണ്ടർ 20 ലോകകപ്പിൽ ഇസ്രായേൽ ടീമിനെ പ​ങ്കെടുപ്പിക്കുന്നതിനെതിരെ ഉയർന്ന പ്രതിഷേധത്തിനു പിന്നാലെ നടപടിയുമായി ഫിഫ. ഇസ്രായേൽ മത്സരങ്ങൾക്ക് വേദിയാകാൻ ഇന്തോനേഷ്യയിലെ ബാലി വിസമ്മതിച്ചതിനു പിന്നാലെയാണ് രാജ്യത്തിന്റെ ആതിഥേയത്വം റദ്ദാക്കിയതായി ഫിഫ അറിയിച്ചത്. ​മത്സരങ്ങളുടെ നറുക്കെടുപ്പ് നേരത്തെ റദ്ദാക്കിയിരുന്നു. ടൂർണമെന്റ് ഏറ്റെടുത്ത രാജ്യമെന്ന നിലക്ക് പാലിക്കേണ്ട നടപടികളിൽ വന്ന വീഴ്ച കണക്കിലെടുത്താണ് വിലക്കെന്ന് ഫിഫ അറിയിച്ചു.

ഇസ്രായേൽ കളിക്കാനെത്തുന്നതിനെതിരെ കഴിഞ്ഞ ദിവസവും ഇന്തോനേഷ്യയിൽ പ്രതിഷേധം നടന്നിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോഴും ഔദ്യോഗിക നയതന്ത്ര ബന്ധം നിലനിൽക്കുന്നില്ല. മേയ് 20 മുതൽ ജൂൺ 11വരെയായിരുന്നു അണ്ടർ 20 ലോകകപ്പ് നടക്കേണ്ടിയിരുന്നത്. ഇന്തോനേഷ്യ വേദി മാറുമെങ്കിലും മത്സരങ്ങൾ ഇതേ തീയതിയിൽ തന്നെ നടക്കും. വേദി സംബന്ധിച്ച് വൈകാ​തെ തീരുമാനമാകും. ആതിഥേയ രാജ്യമെന്ന നിലക്ക് ഇന്തോനേഷ്യൻ ടീമിന് നേരിട്ട് യോഗ്യത ലഭിച്ചിരുന്നെങ്കിലും വേദി മാറുന്നതോടെ ടീമും പുറത്താകും. 

Tags:    
News Summary - Fifa: Indonesia stripped of right to host Under-20 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.