Photo Credit: Reuters 

ഫിഫ പ്രസിഡൻറ്​ ജിയാനി ഇൻഫാൻറിനോക്ക്​ കോവിഡ്​

ഫിഫ പ്രസിഡൻറ്​ ജിയാനി ഇൻഫാൻറിനോക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. കോവിഡ്​ രോഗലക്ഷണങ്ങൾ കണ്ടതി​​നെ തുടർന്ന്​ ഇൻഫാൻറിനോ പരിശോധനക്ക്​ വിധേയമാകുകയായിരുന്നു. ചൊവ്വാഴ്​ച രാത്രിയോടെ രോഗം സ്​ഥിരീകരിക്കുകയും ചെയ്​തു. പത്തുദിവസം ഇദ്ദേഹം നി​രീക്ഷണത്തിൽ തുടരും.

കുറച്ചുദിവസങ്ങളായി ഇൻഫാൻറിനോയുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ കഴിയണമെന്ന്​ ഫിഫ അറിയിച്ചു.  

കോവിഡ്​ വ്യാപനം രൂക്ഷമായതോടെ വള​രെ കുറച്ച്​ യാത്രകൾ മാത്രമേ 50കാരനായ ഇദ്ദേഹം നടത്തിയതെന്നും ഫിഫ അറിയിച്ചു. കഴിഞ്ഞമാസം ഇസ്ര​യേലുമായി യു.എ.ഇ, ബഹ്​റൈൻ രാജ്യങ്ങൾ വൈറ്റ്​ ഹൗസിൽവെച്ച്​ ചരിത്ര കരാർ ഒപ്പുവെച്ച ചടങ്ങിൽ ഇൻഫാൻറിനോ പ​​​െങ്കടുത്തിരുന്നു.

എത്രയും പെട്ടന്ന്​ അദ്ദേഹത്തിന്​ അസുഖം ഭേദമാക​െട്ടയെന്നും ഫിഫ പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.

സ്വിറ്റ്​സർലൻഡിൽ കോവിഡ്​ ബാധിതരുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നതിനിടെയാണ്​ ഇൻഫാൻറിനോക്കും രോഗം സ്​ഥിരീകരിച്ചിരിക്കുന്നത്​. 23,000ത്തിൽ അധികം പേർക്കാണ്​ ഇവിടെ പ്രതിദിനം കോവിഡ്​ സ്​ഥിരീകരിക്കുന്നത്​.

Tags:    
News Summary - FIFA president Gianni Infantino tests positive for Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.