സൂറിച്: ഫുട്‌ബാൾ ആരാധകർക്ക് ഒരു സന്തോഷ വാർത്ത. വിശ്വഫുട്ബാൾ മാമാങ്കമായ 'ലോകകപ്പ്' നാലുവർഷത്തിന് പകരം രണ്ട് വർഷം കൂടുേമ്പാൾ സംഘടിപ്പിക്കാനായി ഫിഫ ആലോചിക്കുന്നു. പുരുഷ-വനിത ലോകകപ്പുകൾ രണ്ടു വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്നതിനുള്ള സാധ്യത തേടണെമന്ന് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് ഫിഫയോട് ആവശ്യപ്പെട്ടത്.
വാർഷിക കോൺഗ്രസിൽ സൗദി കൊണ്ടുവന്ന നിർദ്ദേശം പരിഗണിച്ച് ഫിഫ ഇതിനെകുറിച്ച് സാധ്യതാ പഠനം ആരംഭിക്കുമെന്ന് ഗോൾ.കോം റിപ്പോർട്ട് ചെയ്തു. 2022ൽ ഖത്തറിൽ വെച്ചാണ് അടുത്ത ഫുട്‌ബാൾ ലോകകപ്പ്. ആസ്ട്രേലിയയും ന്യൂസിലൻഡുമാണ് 2023ൽ നടക്കേണ്ട വനിത ലോകകപ്പിന് സംയുക്ത ആതിഥേയത്വം വഹിക്കുന്നത്.
'ഫുട്ബാളിെൻറ ഭാവി നിർണായക ഘട്ടത്തിലാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഫുട്‌ബാൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾ കൂടാതെ കോവിഡ് മഹാമാരി സ്ഥിതി കൂടുതൽ വഷളാക്കി. ആഗോള തലത്തിൽ കളിയുടെ രൂപകൽപന അവലോകനം ചെയ്യേണ്ടത് പ്രധാനമാണ്. അതിൽ നിലവിലെ നാല് വർഷത്തെ മത്സരചക്രം മൊത്തത്തിലുള്ള ഫുട്‌ബോൾ വികസനത്തിലേക്കും വാണിജ്യപരമായ പുരോഗതിയിലേക്കും നയിക്കുന്നുണ്ടോയെന്നത് പരിശോധിക്കണം'- സാഫ് പ്രസിഡൻറ് യാസർ അൽ മിസഹൽ പറഞ്ഞു.
'കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ നടത്തുന്നത് കളിക്കാരുടെ ക്ഷേമത്തെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ സാധിക്കും. അതേ സമയം അത്തരം മത്സരങ്ങൾ താരങ്ങളുടെ മൂല്യവും യോഗ്യതയും വർധിപ്പിക്കുകയും ചെയ്യും' -അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കാര്യത്തിൽ തിരക്കിട്ടൊരു തീരുമാനം എടുക്കില്ലെന്ന് ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻീനോ വ്യക്തമാക്കി. 'തുറന്ന മനസ്സോടെയാണ് ഞങ്ങൾ ഈ പഠനങ്ങളിലേക്ക് പോകേണ്ടത്, പക്ഷേ ഞങ്ങൾ (ഇതിനകം) ചെയ്യുന്ന കാര്യങ്ങളെ അപകടപ്പെടുത്തുന്ന തീരുമാനങ്ങൾ എടുക്കാൻ പോകുന്നില്ല. ലോകകപ്പിെൻറ മൂല്യത്തെക്കുറിച്ച് ഞങ്ങൾക്കറിയാം, എന്നെ വിശ്വസിക്കൂ'-ഇൻഫാൻീനോ പറഞ്ഞു.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ് വരികയാണെങ്കില്‍ ക്ലബ്ബ് മല്‍സരങ്ങള്‍ അടക്കമുുള്ള തങ്ങളുടെ മത്സര കലണ്ടറിനെ അത് ബാധിക്കുമെന്നതിനാൽ യൂറോപ്യന്‍ ഫുട്‌ബാൾ ഫെഡറേഷനുകള്‍ നീക്കത്തിനെതിരെ ചുവപ്പ് കൊടി ഉയർത്താൻ സാധ്യതയുണ്ട്. ഫുട്‌ബാൾ താരങ്ങള്‍ക്ക് കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുന്‍ ആഴ്സനല്‍ കോച്ചും നിലവിൽ ഫിഫ ഗ്ലോബല്‍ ഡെവലപ്മെൻറ് തലവനുമായ ആഴ്സൻ വെങ്ങർ അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.