കടുത്ത ഷെഡ്യൂളുമായി പരക്കെ പായുന്ന അവസ്ഥ താരങ്ങളുടെ ശാരീരിക- മാനസിക ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടികൾക്കൊരുങ്ങി ഫിഫ. താരങ്ങളുടെ ക്ഷേമവും ആരോഗ്യവും സംരക്ഷിക്കാൻ പുതിയ കർമസമിതിയെ വെക്കുന്നതുൾപ്പെടെ നടപടികളാണ് സ്വീകരിക്കുക.
താരങ്ങൾക്ക് നിർബന്ധമായി വാർഷിക വിശ്രമം അനുവദിക്കുക, രണ്ടു മത്സരങ്ങൾക്കിടെ ചുരുങ്ങിയത് 72 മണിക്കൂർ ഇടവേളയുണ്ടാകുക, ആഴ്ചയിൽ ഒരു ദിവസം നിർബന്ധ അവധി അനുവദിക്കുക എന്നിവ നിയമ പരിധിയിൽ വരും.
നിലവിൽ മത്സരങ്ങൾ കുറഞ്ഞാലും പരിശീലനത്തിന്റെ പേരിൽ താരങ്ങൾക്ക് സമ്മർദമേറെയാണ്. ഇത് പലരുടെയും ആരോഗ്യ സ്ഥിതി അപകടത്തിലാക്കുന്നതായാണ് കണ്ടെത്തൽ.
കഴിഞ്ഞ ലോകകപ്പ് കാലത്ത് മിക്ക താരങ്ങൾക്കും അവധി ലഭിച്ചിരുന്നു. ഈ ഘട്ടത്തിൽ മറ്റു മത്സരങ്ങൾ നടക്കാത്തതാണ് തുണയായത്.
അതേ സമയം, മുമ്പും സമാനമായ നീക്കങ്ങൾ നടന്നിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല. അതുതന്നെ ഇത്തവണയും ഉണ്ടാകുമോ എന്നാണ് സോക്കർ ലോകം ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.