2022-23 ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരക്രമമായി. 2022 ഒക്ടോബർ ഏഴിന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കഴിഞ്ഞ സീസണിലെ റണ്ണറപ്പായ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാൾ എഫ്.സിയെ നേരിട്ടാകും സീസൺ ആരംഭിക്കുക. കൂടുതൽ മത്സരങ്ങൾ വാരാന്ത്യങ്ങളിൽ നടക്കുന്ന രീതിയിലാണ് മത്സരക്രമം. വ്യാഴാഴ്ചക്കും ഞായറിനും ഇടയിലാണ് ഒരോ മാച്ച് വീക്കും ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഈ സീസൺ മുതൽ, പുതിയ പ്ലേഓഫ് ഫോർമാറ്റും അവതരിപ്പിച്ചിട്ടുണ്ട്.
ലീഗ് ഘട്ടം അവസാനിക്കുന്ന സമയത്ത് ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾ നേരിട്ട് സെമി ഫൈനലിലേക്ക് യോഗ്യത നേടും. ടേബിളിൽ മൂന്നിനും ആറിനും ഇടയിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ മറ്റു രണ്ട് സെമിഫൈനലിസ്റ്റുകളെ നിർണയിക്കാൻ പ്ലേഓഫിൽ ഏറ്റുമുട്ടും. കഴിഞ്ഞ സീസൺ വരെ കൂടുതൽ പോയന്റ് നേടുന്ന ആദ്യ നാല് ടീമുകൾ പ്ലേ ഓഫിൽ എത്തുന്ന രീതി ആയിരുന്നു ഉണ്ടായിരുന്നത്.
ആദ്യ എലിമിനേറ്ററിൽ മൂന്നാം സ്ഥാനക്കാരും ആറാം സ്ഥാനക്കാരും ഏറ്റുമുട്ടും. രണ്ടാമത്തേതിൽ നാല്, അഞ്ച് സ്ഥാനക്കാരാണ് മത്സരിക്കുക. തുടർന്ന് ഒന്നാം പാദത്തിലെ ഒന്നാം സെമിയിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ടീം എലിമിനേറ്റർ രണ്ടിലെ വിജയികളുമായി ഏറ്റുമുട്ടും. രണ്ടാം സെമിഫൈനലിൽ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം സ്ഥാനക്കാർ എലിമിനേറ്റർ ഒന്നിലെ വിജയികളുമായി മാറ്റുരക്കും. രണ്ടാം പാദ സെമിയിൽ ഇതേ ടീമുകൾ വീണ്ടും ഏറ്റുമുട്ടും. ഇവയിലെ വിജയികൾ ഫൈനലിൽ ഏറ്റുമുട്ടും.
ഒക്ടോബർ ഏഴിന് ആരംഭിക്കുന്ന ഐ.എസ്.എൽ 2023 മാർച്ചിൽ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. േപ്ല ഓഫ്, സെമിഫൈനൽ, ഫൈനൽ മത്സരങ്ങളാണ് മാർച്ചിൽ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.