ദുബൈ: യുനൈറ്റഡ് അറബ് എമിറേറ്റ്സ് ഫുട്ബോൾ അസോസിയേഷൻ ഫുട്ബോൾ ഇതിഹാസങ്ങൾ, സെലിബ്രിറ്റികൾ, പ്രാദേശിക പ്രമുഖർ, വി.ഐ.പികൾ എന്നിവരെ ഒരുമിച്ചുകൂട്ടി ജനുവരി 8 ന് എക്സ്പോ 2020 ദുബൈയിൽ ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു. അന്താരാഷ്രട താരങ്ങളായ പാട്രിസ് എവ്ര, മൈക്കൽ സൽഗാഡോ, ബക്കറി സഗ്ന, സമീർ നസ്രി എന്നിവർ ക്യാപ്റ്റൻമാരായ ഓരോ ടീമിലും കുറഞ്ഞത് മൂന്ന് വനിതകളെങ്കിലും ഉണ്ടാകും.
യു.എ.ഇ.യുടെ ഫുട്ബോൾ പുതുവർഷ കായിക കലണ്ടറിലെ സുപ്രധാന തുടക്കമാകാനാണ് 'ആൾ സ്റ്റാർസ് ഫുട്ബാൾ' ലക്ഷ്യമിടുന്നത്. ദുബൈ ടൂറിസം, ദുബൈ കെയേഴ്സ്, ഫുട്ബോൾ ഫോർ പീസ്, ദുബൈ സ്പോർട്സ് കൗൺസിൽ, അഡിഡാസ് എന്നിവയും സഹകരിച്ചാണ് മൽസരം ഒരുക്കുന്നത്. റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സനൽ തുടങ്ങിയ പ്രശസ്ത ക്ലബ്ബുകളിലെ കളിക്കാർ പങ്കെടുക്കുന്ന മൽസരം ആവേശകരമായ വിരുന്നൊരുക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
എക്സ്പോ 2020 പോലെ ഒരു ഐതിഹാസിക മേളയിൽ ഫുട്ബോൾ ഐക്കണുകളെ ഉൾപ്പെടുത്തി മൽസരം ഒരുക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് യു.എ.ഇ എഫ്.എ സെക്രട്ടറി ജനറൽ മുഹമ്മദ് ഹസാം അൽ ദഹേരി പറഞ്ഞു. 2022ന്റെ തുടക്കത്തിൽ തന്നെ ഈ മുൻനിര ഇവന്റ് നടത്താനാവുന്നതിൽ സന്തോഷമുണ്ടെന്ന് യു.എ.ഇ ഫുട്ബോൾ അസോസിയേഷന്റെ സ്ട്രാറ്റജി ആൻഡ് ഇൻവെസ്റ്റ്മെൻറ് കമ്മിറ്റി ചെയർമാൻ ഖൽഫാൻ ബെൽഹോൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.