സം​സ്ഥാ​ന​ത്തി​െൻറ കാ​യി​ക വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​മു​ഖ ഫു​ട്​​ബാ​ൾ താ​ര​ങ്ങ​ളു​മാ​യും പ​രി​ശീ​ല​ക​രു​മാ​യും മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹി​മാ​ൻ ച​ർ​ച്ച ന​ട​ത്തു​ന്നു

ഫുട്ബാൾ പ്രചാരണത്തിന്​ മുൻകാല താരങ്ങളെ അംബാസഡർമാരാക്കും –മന്ത്രി വി. അബ്​ദുറഹിമാൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ഫു​ട്ബാ​ൾ പ്ര​ചാ​ര​ണ​ത്തി​ന്​ പ്ര​ഗ​ല്​​ഭ​രാ​യ മു​ൻ​കാ​ല കാ​യി​ക​താ​ര​ങ്ങ​ളെ അം​ബാ​സ​ഡ​ർ​മാ​രാ​ക്കു​മെ​ന്ന്​ കാ​യി​ക മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹി​മാ​ൻ.

കാ​യി​ക വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​മു​ഖ ഫു​ട്ബാ​ൾ താ​ര​ങ്ങ​ളു​മാ​യും പ​രി​ശീ​ല​ക​രു​മാ​യും ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്തെ അ​ഞ്ചു​ല​ക്ഷം കു​ട്ടി​ക​ൾ​ക്ക്​ ഫു​ട്ബാ​ൾ പ​രി​ശീ​ല​നം ന​ൽ​കു​ന്ന വി​പു​ല പ​ദ്ധ​തി ഉ​ട​ൻ തു​ട​ങ്ങും. പ​രി​ശീ​ല​ക ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തി​ൽ മു​ൻ​കാ​ല താ​ര​ങ്ങ​ൾ​ക്ക്​ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച് അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നു​മാ​യി ച​ർ​ച്ച ന​ട​ത്തും. പ​രി​ശീ​ല​ക ലൈ​സ​ൻ​സ് പ​രീ​ക്ഷ മ​ല​യാ​ള​ത്തി​ലും എ​ഴു​താ​ൻ അ​വ​സ​ര​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കും.

സ്‌​കൂ​ൾ, കോ​ള​ജ് ത​ല​ത്തി​ൽ മി​ക​ച്ച ടൂ​ർ​ണ​മെൻറു​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ലും ഡി​പ്പാ​ർ​ട്ടു​മെൻറു​ത​ല ടൂ​ർ​ണ​മെൻറു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലും ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഒ​രു ക​ളി​ക്ക​ള​മെ​ങ്കി​ലും ഉ​ണ്ടാ​ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ളി​ക്ക​ള​മി​ല്ലാ​ത്ത 100 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​നു​വ​രി​യോ​ടെ ക​ളി​ക്ക​ളം അ​നു​വ​ദി​ക്കു​മ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ച​ർ​ച്ച​യി​ൽ ഐ.​എം. വി​ജ​യ​ൻ, ജോ​പോ​ൾ അ​ഞ്ചേ​രി, ടി.​കെ. ചാ​ത്തു​ണ്ണി, യു. ​ഷ​റ​ഫ​ലി, പി.​പി. തോ​ബി​യാ​സ്, കെ.​ടി. ചാ​ക്കോ, ബി​ജേ​ഷ് ബെ​ൻ, കെ. ​അ​ജ​യ​ൻ, അ​ബ്​​ദു​ൽ ഹ​ക്കിം, കു​രി​ക്കേ​ശ് മാ​ത്യു, കെ. ​ബി​നീ​ഷ് തു​ട​ങ്ങി ഫു​ട്ബാ​ൾ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Former players to be ambassadors for football campaign -Minister V Abdurahiman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.