പാരിസ്: ചാമ്പ്യൻസ് ലീഗ് പി.എസ്.ജി-ഇസ്താംബുൾ ബസക്സിയർ ഫുട്ബാൾ മത്സരത്തിനിടെ വംശീയ പരാമർശം നടത്തിയ ഫോർത്ത് ഒഫീഷൽ പ്രതികരണവുമായി രംഗത്ത്.
സംഭവത്തിൽ പ്രതിയായ റൊമാനിയക്കാരൻ സെബാസ്റ്റ്യൻ കോൾടസ്കുവാണ് താൻ വംശീയ വാദിയല്ലെന്നും എന്നെ അറിയുന്നവർക്ക് അത് അറിയാമെന്നും പ്രതികരിച്ചത്.
''കുറച്ചു ദിവസത്തേക്ക് ഈ വാർത്ത ഞാൻ ഒരു മാധ്യമത്തിലും വായിക്കുകയില്ല. എന്നെ അറിയുന്നവർക്ക് ഞാനൊരു വംശീയവാദിയല്ലെന്ന് നന്നായി അറിയാം. അതാണ് ഞാൻ ആഗ്രഹിക്കുന്നതും' -സെബാസ്റ്റ്യൻ കോൾടസ്കു പ്രതികരിച്ചു.
ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ ഇരു ടീമുകളും പോരടിക്കുന്നതിനിടെയാണ് മത്സരത്തിെൻറ ഒഫീഷ്യൽ തന്നെ വംശീയച്ചുവയുള്ള പരാമർശവുമായി വിവാദത്തിൽ ചാടിയത്. തുർക്കി ക്ലബ്ബായ ബസക്സെറിെൻറ സഹപരിശീലകനെയാണ് വംശീയച്ചുവയുള്ള പരാമർശത്തിലൂടെ ഒഫീഷ്യൽ അപമാനിച്ചത്. ഇതിൽ പ്രതിഷേധിച്ച് ബസെക്സർ താരങ്ങൾ മത്സരം ബഹിഷ്കരിച്ച് ഗ്രൗണ്ടിൽനിന്ന് മടങ്ങി. ഇതിനു പിന്നാലെ പി.എസ്.ജി താരങ്ങളും അവർക്കു പിന്തുണ പ്രഖ്യാപിച്ച് തിരികെപ്പോയി. വംശീയ പരാമർശത്തെ തുടർന്ന് പി.എസ്.ജി-ബസാക്സിയർ മത്സരം മാറ്റിവെക്കുകയും ചെയ്തു.
മത്സരം 14 മിനിറ്റ് പിന്നിട്ടപ്പോഴാണ് ഗ്രൗണ്ടിൽ നാടകീയ നിമിഷങ്ങൾ ഉരുത്തിരിഞ്ഞത്. മത്സരത്തിനിടെ ത്രോ ലൈനിന് തൊട്ടടുത്ത് ബസെക്സർ സഹപരിശീലകൻ പിയറി വെബോയും ഫോർത്ത് ഒഫീഷ്യൽ സെബാസ്റ്റ്യൻ കോൾടെസ്ക്യുവും തമ്മിൽ ഉരസിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് പ്രശ്നത്തിൽ ഇടപെട്ട റഫറി കാമറൂണിെൻറ മുൻ താരം കൂടിയായ വെബോയ്ക്ക് ചുവപ്പുകാർഡ് നൽകി.
എന്നാൽ, വെബോയുമായുള്ള വാക്കുതർക്കത്തിനിടെ ഫോർത്ത് ഒഫീഷ്യലായ കോൾടെസ്ക്യു വംശീയച്ചുവയുള്ള പരാമർശം നടത്തിയതാണ് പ്രശ്നമായത്. ഇതോടെ ബസക്സെർ അധികൃതർ ഡഗ്ഔട്ടിന് തൊട്ടരികെ പ്രതിഷേധിച്ചു. പിന്നാലെ താരങ്ങളും പ്രതിഷേധത്തിൽ പങ്കാളികളായി. തുടർന്നാണ് വംശീയാധിക്ഷേപത്തിൽ പ്രതിഷേധിച്ച് ബസക്സെർ ടീം ഒന്നടങ്കം മത്സരം ബഹിഷ്കരിച്ച് ഗ്രൗണ്ട് വിട്ടത്.
മത്സരം പുനഃരാരംഭിക്കാൻ അധികൃതർ ആവതു ശ്രമിച്ചെങ്കിലും ബസക്സെർ ടീം വഴങ്ങിയില്ല. തുടർന്ന് രണ്ടു മണിക്കൂറിനുശേഷം മത്സരം നീട്ടിവച്ചതായി അറിയിപ്പുവന്നു. വംശീയാധിക്ഷേപത്തിന് ഇരയായ വിബോയ്ക്ക് പി.എസ്.ജി സൂപ്പർതാരങ്ങളായ കിലിയൻ എംബപ്പെ, നെയ്മർ തുടങ്ങിയവരും പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യുവേഫ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.