ഹാംബർഗ്: യൂറോ 2024 ക്വാർട്ടർ ഫൈനലിലെ രണ്ടാം 'ഹെവിവെയ്റ്റ്' പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. മുൻ ചാമ്പ്യന്മാരായ ഫ്രാൻസും പോർചുഗലും കൊണ്ടും കൊടുത്തും മുന്നേറിയെങ്കിലും ഗോളൊഴിഞ്ഞു നിന്നു.
പന്തിന്മേലുള്ള നിയന്ത്രണം കൂടുതൽ പോർചുഗലിനായിരുന്നെങ്കിലും ലക്ഷ്യത്തിലേക്ക് ഒരു ഷോട്ടുപോലും പായിക്കാനായില്ല. വിരലിലെണ്ണാവുന്ന നീക്കങ്ങളൊഴിച്ചാൽ ഫ്രാൻസും പിൻവലിഞ്ഞു കളിക്കുന്നതാണ് കണ്ടത്. ഗോളടിക്കുന്നതിനേക്കാൾ ശ്രദ്ധ ഗോൾവഴങ്ങാതിരിക്കുവാനാണ് ഇരു ടീമും ശ്രദ്ധിച്ചത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ നയിച്ച പോർചുഗൽ മുന്നേറ്റ നിരയിൽ ബെർണാഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ്, റാഫേൽ ലിയോ എന്നിവരാണ് ആദ്യ ഇലവനിൽ ഇടം പിടിച്ചത്. കിലിയൻ എംബാപ്പെക്കൊപ്പം കോലമൗനി, ഗ്രീസ്മാൻ എന്നിവരാണ് ഫ്രഞ്ച് പട ആക്രമണത്തിന് നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.