ഒടുവിൽ മെസി ഗോളടിച്ചു; നാന്‍റസിനെ 3-1ന്​ തകർത്ത്​ പി.എസ്​.ജി

പാരീസ്​: ഫ്രഞ്ച്​ ലീഗിൽ സൂപ്പർ താരം ലയണൽ മെസി ആദ്യ ഗോൾ കുറിച്ച മത്സരത്തിൽ നാന്‍റസിനെ 3-1ന്​ തകർത്ത്​ പി.എസ്​.ജി. എംബാപ്പയും പി.എസ്​.ജിക്കായി വലകുലുക്കി. കൗണ്ടർ അറ്റാക്കിലൂടെ 87ാം മിനിട്ടിലായിരുന്നു മെസിയുടെ ഗോൾ പിറന്നത്​​.

എംബാപ്പയുടെ പാസ്​ സ്വീകരിച്ച മെസി അതിവേഗം ഡ്രിബിളിങ്ങിലൂടെ ഡിഫൻഡറെ മറികടന്ന്​ നാന്‍റസിന്‍റെ ഗോൾപോസ്റ്റിലേക്ക്​ നിറയൊഴിക്കുകയായിരുന്നു. മെസിയുടെ ഷോട്ടിന്​ മുന്നിൽ നാന്‍റസ്​ ഗോൾകീപ്പർ അൽബാൻ ലാ​േഫാന്‍റിന്​ കാഴ്ചക്കാരനായി നിൽക്കാൻ മാത്രമേ സാധിച്ചുള്ളു.

ബാഴ്​സലോണയിൽ നിന്നും പി.എസ്​.ജിയിലെത്തിയതിന്​ ശേഷം ചാമ്പ്യൻസ്​ ലീഗിൽ മെസി മൂന്ന്​ ഗോളുകൾ സ്​കോർ ചെയ്​തിരുന്നു. എന്നാൽ, ഫ്രഞ്ച്​ ലീഗിൽ മെസിക്ക്​ സ്​കോർ ചെയ്യാൻ സാധിച്ചിരുന്നില്ല. മത്സരം തുടങ്ങിയുടൻ തന്നെ പി.എസ്​.ജി ലീഡെടുത്തിരുന്നു. രണ്ടാം മിനിറ്റിൽ എംബാപ്പയാണ്​ പി.എസ്​.ജിക്കായി ഗോൾ കണ്ടെത്തിയത്​. 76ാം മിനിറ്റിലാണ്​ നാന്‍റസ്​ ആശ്വാസ ഗോൾ കുറിച്ചത്​. മത്സരത്തിൽ പി.എസ്​.ജി ഗോൾകീപ്പർ കെയ്​ലർ നവാസിന്​ റെഡ്​കാർഡും കിട്ടി.

Tags:    
News Summary - French roundup: Messi scores his first league goal for PSG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.