ലണ്ടൻ: അത്ര കരുത്തരല്ലാത്ത എതിരാളികളെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത നാലു ഗോളിന് മുക്കി തലപ്പത്തേക്ക് കയറി മാഞ്ചസ്റ്റർ സിറ്റി. ലിവർപൂൾ പിന്നാക്കം പോയ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറെയായി ഒന്നാമതുനിന്ന ആഴ്സനലിനെ കടന്ന് കിരീടത്തിലേക്ക് കൂടുതൽ അടുത്താണ് ഫുൾഹാമിനെതിരെ സിറ്റി ജയം കുറിച്ചത്. ജോസ്കോ ഗ്വാർഡിയോൾ രണ്ടുവട്ടം വല കുലുക്കിയ കളിയിൽ ഫിൽ ഫോഡൻ, അൽവാരസ് എന്നിവർ ഓരോ ഗോളും നേടി.
ആദ്യാവസാനം സിറ്റി മാത്രമായ മൈതാനത്ത് 13ാം മിനിറ്റിൽ തുടങ്ങിയ ഗോളടിമേളം അവസാന വിസിലിന് തൊട്ടുമുമ്പുവരെ തുടർന്നു. രണ്ടു കളികൾ വീതം ശേഷിക്കെ സിറ്റിക്ക് 85ഉം ആഴ്സനലിന് 83ഉം പോയന്റുണ്ട്. സാധ്യതകൾ അസ്തമിച്ച ലിവർപൂളിന് 78 ആണ് സമ്പാദ്യം.
ഞായറാഴ്ച നിർണായക മത്സരത്തിൽ ഗണ്ണേഴ്സ് മാഞ്ചസ്റ്റർ യുനൈറ്റഡിനെ നേരിടുമ്പോൾ ചൊവ്വാഴ്ച ടോട്ടൻഹാമാണ് സിറ്റിക്ക് എതിരാളികൾ. സാധ്യതകളിൽ സിറ്റി ഒരു പടി മുന്നിലാണെങ്കിലും ഗണ്ണേഴ്സ് കിരീട പ്രതീക്ഷകൾ കൈവിട്ടിട്ടില്ല. അവസാന മത്സരം വരെ പോരാട്ടം കൊണ്ടുപോകാനും അവസാനം കപ്പുയർത്താനും ടീം കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.