ബാഴ്സയിലെ വിടവാങ്ങൽ കളിയിൽ പിക്വെക്ക് റഫറി വക ചുവപ്പുകാർഡ്

മഡ്രിഡ്: നീണ്ട കാലം പന്തുതട്ടിയ ബാഴ്സ കളിമുറ്റത്തുനിന്ന് മടങ്ങുന്ന ജെറാർഡ് പിക്വെക്ക് വിടവാങ്ങൽ മത്സരത്തിൽ റഫറിവക ചുവപ്പുകാർഡ്. ഒസാസുനക്കെതിരെ ജയിച്ച് ലാ ലിഗ പട്ടികയിൽ വ്യക്തമായ അഞ്ചുപോയിന്റ് ലീഡുമായി ഒന്നാം സ്ഥാനം ഉറപ്പിച്ച കളിയിലാണ് പിക്വെക്ക് ചുവപ്പുകാർഡ് കിട്ടിയത്.

31ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിക്ക് രണ്ടാം മഞ്ഞക്കാർഡ് നൽകിയതിൽ പ്രതിഷേധിക്കാനാണ് അതുവരെയും റിസർവ് ബെഞ്ചിലിരുന്ന പിക്വെ മൈതാനത്തെത്തിയത്. എന്നാൽ, വഴങ്ങാതിരുന്ന റഫറി പിക്വെക്ക് കൂടി ചുവപ്പു നൽകി പുറത്താക്കുകയായിരുന്നു.

കരിയറിൽ രണ്ടു തവണ മാത്രമാണ് ലെവൻഡോവ്സ്കിക്ക് ചുവപ്പു കാർഡ് ലഭിക്കുന്നത്.

കളിയിൽ ഡേവിഡ് ഗാർസിയയുടെ ഗോളിൽ ലീഡ് പിടിച്ച ഒസാസുനക്കെതിരെ പെഡ്രിയാസ് സമനില ഗോൾ കണ്ടെത്തിയത്. കളിയവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ റഫീഞ്ഞ ടീമിന് വിജയം സമ്മാനിച്ചു. കഴിഞ്ഞ ദിവസം റയോ വയ്യകാനോക്കു മുന്നിൽ റയൽ മഡ്രിഡ് മുട്ടുമടക്കിയത് പോയിന്റ് പട്ടികയിൽ ബാഴ്സക്ക് മേൽക്കൈ ഉറപ്പാക്കിയിരുന്നു. 

Tags:    
News Summary - Gerard Pique was sent off at half time in his final match before retirement as Barcelona beat Osasuna and move five points clear at the top of La Liga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.