വംശീയാധിക്ഷേപം; ജർമൻ ഒളിമ്പിക്​ ടീം സൗഹൃദ മത്സരത്തിനിടെ കളംവിട്ടു

ടോക്യോ: വംശീയാധിക്ഷേപത്തെ തുടർന്ന്​ ജർമൻ ഒളിമ്പിക്​ ഫുട്​ബാൾ ടീം സൗഹൃദ മത്സരത്തിനിടെ തിരികെ കയറി. ജപ്പാനിലെ വാകയാമയിൽ ഹോണ്ടുറാസിനെതിരായ മത്സരത്തിനിടെയാണ്​ സംഭവം.

ടീം ഡിഫൻഡർ ജോർദാൻ ടോറുനാരിഗയെ വംശീയമായി അധിക്ഷേപിച്ചതിനെ തുടർന്നാണ്​ ടീം കളം വിട്ടതെന്ന്​ ജർമൻ ഒളിമ്പിക്​ ടീം ട്വിറ്ററിലൂടെ വ്യക്തമാക്കി. ഹോണ്ടുറാസ്​ കളിക്കാരിൽ ഒരാളാണ്​ താരത്തെ വംശീയമായി അധിക്ഷേപിച്ചതെന്ന്​ ഗോൾ.കോം റിപ്പോർട്ട്​ ചെയ്​തു.

ഒളിമ്പിക്​സ്​ തയാറെടുപ്പിന്‍റെ ഭാഗമായി നടത്തിയ മത്സരം അവസാനിക്കാൻ അഞ്ച്​ മിനിറ്റ്​ ശേഷിക്കേയായിരുന്നു സംഭവങ്ങൾ. ടീമുകൾ 1-1ന്​ തുല്യതയിൽ നിൽക്കു​കയായിരുന്നു.

ഞങ്ങളിൽ ഒരാളെ വംശീയമായി അധിക്ഷേപിക്കു​േമ്പാൾ കളി തുടരുന്നത്​ എങ്ങനെയാണെന്ന്​ ജർമൻ കോച്ച് സ്റ്റിഫാൻ കുൻസ്​​ ചോദിച്ചു. ചാമ്പ്യൻമാരായ ബ്രസീലിനെതിരെ ജൂലൈ 22നാണ്​ ജർമനിയുടെ ആദ്യ മത്സരം.

Tags:    
News Summary - German Olympic football team Walk Off After Jordan Torunarigha Racist Abuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.