താഷ്കന്റ് (ഉസ്ബകിസ്താൻ): എ.എഫ്.സി വനിത കപ്പ് ചാമ്പ്യൻഷിപ് മത്സരങ്ങൾക്കായി ഉസ്ബകിസ്താനിലെത്തിയ ഗോകുലം കേരള എഫ്.സി വനിത ടീം മത്സരം നടക്കുന്ന സ്ഥലത്തേക്ക് പോകാനാവാതെ തലസ്ഥാനമായ താഷ്കന്റിൽ തുടരുന്നു. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനെ ഫിഫ സസ്പെൻഡ് ചെയ്തതോടെയാണ് ടൂർണമെന്റിൽ ഗോകുലത്തിന്റെ പങ്കാളിത്തം അനിശ്ചിതത്വത്തിലായിരിക്കുന്നത്. മറ്റു ടീമുകൾ മത്സരം നടക്കുന്ന ഖ്വർഷിലേക്ക് ബുധനാഴ്ച രാവിലെ യാത്രതിരിച്ചെങ്കിലും ഗോകുലത്തിന് അനുമതി കിട്ടിയില്ല. ഇതോടെ, ടീം അധികൃതർ പ്രധാനമന്ത്രിയുടെ ഓഫിസുമായും കേന്ദ്ര കായിക മന്ത്രാലയവുമായും ബന്ധപ്പെട്ടു. അടിയന്തര ഇടപെടൽ അഭ്യർഥിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയതായും ഗോകുലം കേരള പ്രസിഡന്റ് വി.സി. പ്രവീൺ അറിയിച്ചു.
അതേസമയം, ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ 48 മണിക്കൂർ സമയംകൂടി ടീമിന് അനുവദിച്ചിട്ടുണ്ട്. ഈ സമയം അവസാനിക്കുന്നതിനുമുമ്പ് എന്തെങ്കിലും തീരുമാനം വരുമെന്ന പ്രതീക്ഷയിലാണ് ഗോകുലം മാനേജ്മന്റെ്. ടൂർണമെന്റിൽ പങ്കെടുക്കാനാവില്ലെന്ന് എ.എഫ്.സി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനെ അറിയിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.