ശ്രീനഗർ: ഐ ലീഗിൽ മുൻ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിക്ക് വെള്ളിയാഴ്ച രണ്ടാം മത്സരം. ശ്രീനഗറിലെ ടി.ആർ.സി ടർഫിൽ ആതിഥേയരായ റിയൽ കശ്മീർ എഫ്.സിയാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ ശ്രീനിധി ഡെക്കാനെ തോൽപിച്ച ഗോകുലം രണ്ടാം സ്ഥാനത്താണുള്ളത്. രാജസ്ഥാൻ യുനൈറ്റഡിനെ വീഴ്ത്തി റിയൽ കശ്മീർ നിലവിൽ ഒന്നാം സ്ഥാനത്തും. ഇന്ന് ജയിച്ച് മുന്നിൽ കയറുകയാണ് മലബാറിയൻസിന്റെ ലക്ഷ്യം.
ഡിഫെൻസിലെ കെട്ടുറപ്പാണ് കശ്മീരിന്റെ മുഖമുദ്ര. ഗോകുലത്തിനാവട്ടെ ഗോളുകൾ അടിച്ചുകൂട്ടി കളി ജയിപ്പിക്കുന്ന സ്ട്രൈക്കേഴ്സ് ആണ് കരുത്ത്. അറ്റാക്കിങ് ഫുട്ബാൾ തന്നെയാണ് തന്റെ ശൈലിയെന്ന് ഗോകുലം ഹെഡ് കോച്ച് അന്റോണിയോ റുവേടയും പറഞ്ഞിരുന്നു. മുൻ മത്സരത്തിൽ മൂന്നു ഗോളുകളും നേടിയത് മൂന്നു വ്യത്യസ്ത കളിക്കാരായിരുന്നു. ടീമിന് മുന്നേറ്റനിരയിൽ അത്തരത്തിൽ മാറ്റി പരീക്ഷിക്കാവുന്ന ഇന്ത്യൻ, വിദേശ താരങ്ങളുണ്ട്. ‘റിയൽ കശ്മീരിനെ നേരിടുന്നതിൽ വെല്ലിവിളിയാവുന്ന പ്രധാന ഘടകം കാലാവസ്ഥയാണ്. എന്നിരുന്നാലും ടീം ഈ സീസണിൽ തന്നെ ലേയിൽ നടന്ന ക്ലൈമറ്റ് കപ്പ് കളിക്കുകയും അതിൽ ചാമ്പ്യൻസ് ആവുകയും ചെയ്തത് സമാന കാലാവസ്ഥയിലാണ്. ഈ വെല്ലുവിളി ടീമിന് മറികടക്കാനാവും’ -റുവേട പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.