ഫ്ലഡ്​ലൈറ്റ്​ റാമ്പ്​ പൊട്ടിവീണ് സ്​റ്റേഡിയം ജീവനക്കാരന്​ ദാരുണാന്ത്യം; അപകടം ഫുട്​ബാൾ​ മത്സരത്തിന്​ തൊട്ടുപിന്നാലെ

പാരിസ്​: ലോറിയൻറ്​, റെന്നെസ്​ എന്നീ ടീമുകൾ മാറ്റുരച്ച ഫ്രഞ്ച്​ ലീഗ്​ 1 മാച്ചിലായിരുന്നു ദാരുണമായ സംഭവം നടന്നത്​. ഫൈനൽ വിസിൽ അടിച്ച് 10​ മിനിറ്റുകൾ മാത്രം കഴിഞ്ഞപ്പോൾ സ്​റ്റേഡിയത്തിലെ ഭീമാകാരമായ ഫ്ലെഡ്​ ലൈറ്റ്​ റാമ്പ്​​ പൊട്ടിവീണ്​ 38 കാരനായ സ്​റ്റേഡിയം ജീവനക്കാരൻ മരണത്തിന്​ കീഴടങ്ങി.

Stade de Moustoir എന്ന സ്​റ്റേഡിയത്തിലെ ജീവനക്കാർ മത്സരത്തിന്​ ശേഷമുള്ള അവരുടെ പതിവ്​ ഡ്യൂട്ടികൾ ചെയ്യുകയായിരുന്നു. പിച്ച്​ അറ്റകുറ്റപ്പണി ചെയ്യു​േമ്പാൾ​ വെളിച്ചമേകാനായി ഉപയോഗിക്കുന്ന ഫ്ലെഡ്​ ലൈറ്റ്​ റാമ്പി​െൻറ ഒരു വലിയ ഭാഗം പൊട്ടി ഗ്രൗണ്ടിലേക്ക്​ പതിച്ചു. അതിന്​ താഴെ ജോലി ചെയ്യുകയായിരുന്ന ജീവനക്കാര​െൻറ ദേഹത്തേക്കായിരുന്നു അത്​ വീണത്​.

ഭീമാകാരമായ വസ്​തു വീണതി​െൻറ പരിക്കും കൂടെ ഹൃദയാഘാതവും വന്നതോടെ അയാളുടെ നില ഗുരുതരാവസ്​ഥയിലായി. ഉടൻ തന്നെ ലോറിയൻറിലുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വെച്ച്​ മരണത്തിന്​ കീഴടങ്ങുകയായിരുന്നു. രാജ്യത്തെ മുഴുവൻ ഞെട്ടിച്ച സംഭവത്തിന്​ ദൃക്​സാക്ഷികളായ ഇരുടീമുകളിലെയും താരങ്ങൾ തീർത്തും പരിഭ്രാന്തരായതായി പ്രാദേശിക റിപ്പോർട്ടുകളിൽ പറയുന്നു. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.