കുവൈത്ത് സിറ്റി: 25ാമത് അറേബ്യൻ ഗൾഫ് കപ്പിൽ ജയത്തോടെ തുടങ്ങാനുള്ള കുവൈത്തിന്റെ മോഹങ്ങൾക്ക് തിരിച്ചടി. ആദ്യ മത്സരത്തിൽ കുവൈത്ത് ഖത്തറിനോടു തോൽവി വഴങ്ങി. എതിരില്ലാത്ത രണ്ടുഗോളിനാണ് ഖത്തർ വിജയം. മത്സരം തുടങ്ങി 23ാം മിനിറ്റിൽതന്നെ ഖത്തർ മുന്നിലെത്തി. 38ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഖത്തർ വ്യക്തമായ ലീഡ് നേടി. രണ്ടാം പകുതിയിൽ കുവൈത്ത് ഉണർന്നുകളിക്കുകയും മികച്ച നീക്കങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ, ഗോൾ സ്കോർ ചെയ്യുന്നതിൽ പരാജയപ്പെട്ടു.
ചൊവ്വാഴ്ച യു.എ.ഇക്കെതിരെയാണ് കുവൈത്തിന്റെ അടുത്തa മത്സരം. വെള്ളിയാഴ്ച ബഹ്റൈനെതിരെ ഗ്രൂപ്പിലെ അവസാന മത്സരവും നടക്കും. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടത്തോടെ അടുത്ത രണ്ടു മത്സരങ്ങളും നിർണായകമാണ്.
കുവൈത്തിന്റെ ആദ്യ മത്സരം കാണാൻ നിരവധി ഫുട്ബാൾ പ്രേമികളാണ് ഇറാഖിലേക്ക് ഒഴുകിയത്. ബസ്രയിലെ അൽ മിന ഒളിമ്പിക് സ്റ്റേഡിയം കുവൈത്തിന്റെ നീല നിറത്താൽ നിറഞ്ഞിരുന്നു. കളി കാണാൻ എത്തുന്ന കുവൈത്തി പൗരന്മാരെ ഇറാഖ് വിസ നടപടികളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുവൈത്തിന്റെ അടുത്ത മത്സരങ്ങൾ കാണാനും ഫാൻസ് ഇറാഖിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.