സ്പാനിഷ് സൂപ്പർ ക്ലബ്ബായ ബാഴ്സലോണയുടെ പുതിയ മാനേജറായ ഹാൻസി ഫ്ലിക്കിനെ വ്യാഴാഴ്ച മീഡിയക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. ക്ലബ്ബിനൊപ്പം ചേർന്നിട്ട് രണ്ട് മാസത്തിന് ശേഷമാണ് ഫ്ലിക്ക് മാധ്യമത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.
തന്നെ മാനേജർ പൊസിഷനിലേക്ക് ക്ലബ്ബ് പ്രസിഡന്റ് ജുവാൻ ലാപോർട ക്ഷണിച്ചതിനെ കുറിച്ചും ലാ മാസിയയെ കുറിച്ചുമെല്ലാം ഫ്ലിക്ക് സംസാരിച്ചിരുന്നു.
'എന്നെ ആദ്യമായി ക്ലബ്ബിലേക്ക് ക്ഷണിച്ചപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു പിന്നീട് ഒരു ഡിന്നറിനിടെ പ്രസിഡന്റ് എനിക്ക് ജർമനിലേക്ക് ട്രാൻസ്ലേറ്റ് ചെയ്യപ്പെട്ട ഒരു കത്ത് തന്നു. അതിൽ എഴുതിയത് വായിച്ചപ്പോൾ എനിക്ക് ഈ ക്ലബ്ബിനൻറെ വലുപ്പം മനസ്സിലായി. ഫ്ലിക്ക് പറഞ്ഞു.
ലാ മാസിയയിൽ ഒരുപാട് മികച്ച താരങ്ങളുണ്ടെന്നും അവരെല്ലാം ടീമിന് വേണ്ടി നൂറ് ശതമാനം കൊടുത്ത് കളിക്കാൻ ഇഷ്ടപ്പെടുന്നവരുമാണെന്ന് ഫ്ലിക്ക് പറയുന്നു. പരിക്കേറ്റ അൻസു ഫാറ്റി ട്രെയിനിങ് സെഷനിൽ മികച്ച ഫോമിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ആദ്യ ആഴ്കളിലെ പരിശീലന സെഷനിൽ ഞാൻ സന്തുഷ്ടനാണ്. ലാ മാസിയയിൽ ഒരുപാട് മികച്ച .യുവതാരങ്ങൾ ഞങ്ങൾക്കുണ്ട്. അവരെല്ലാം ടീമിന് വേണ്ടി 100 ശതമാനം നൽകാൻ തയ്യാറായിട്ടുള്ളവരാണ്. താരങ്ങൾക്ക് ഉയരാനുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കലാണ് എനൻറെ ജോലി, ഞാൻ അതിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കും.
പ്രീ സീസണിനൻറെ തുടക്കത്തിൽ അൻസു ഫാറ്റി മികച്ച് നിന്നിരുന്നു. അവൻ മികച്ച ഫിറ്റ്നസ് കാണിച്ചു, അത് ട്രെയിനിങ്ങിൽ വ്യക്തമായിരുന്നു. നിലവിൽ അവൻ ഒരുമിച്ചില്ലാത്തത് വിഷമകരമാണ്. അവനെ തിരിച്ചുകൊണ്ടുവരുവാൻ ഞങ്ങളെല്ലാവരും ശ്രമിക്കും,' ഫ്ലിക്ക് പറഞ്ഞു.
അവസാന സീസണിൽ സാവി ചെയ്തത് പോലെ ലാ മാസിയയിലെ യുവതാരങ്ങളെ കൂടുതൽ ടീമിലെത്തിക്കാനായിരിക്കും ഫ്ലിക്കും ശ്രമിക്കുക എന്ന് അദ്ദേഹത്തിനൻറെ വാക്കുകൾ സൂചിപ്പിക്കുന്നു. മുമ്പ് ജർമനിയുടെയും ബയേൺ മ്യൂണിക്കിനൻറെയും മാനേജറായി അദ്ദേഹം പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.