ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മുൻ ചാമ്പ്യന്മാരായ ലിവർപൂളിന് പരിക്ക് കൂടെപ്പിറപ്പാണ്. കഴിഞ്ഞ സീസണിൽ കോച്ച് യുർഗൻ ക്ലോപ്പിന്‍റെ കണക്കുകൂട്ടലെല്ലാം തെറ്റിച്ചത് ചില താരങ്ങളുടെ പരിക്കായിരുന്നു. എങ്കിലും തട്ടിയും മുട്ടിയും മുന്നേറി ഉള്ള താരങ്ങളെ വെച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയെടുത്തു അവർ.
പുതിയ സീണിലും പരിക്ക് ശാപം ടീമിനൊപ്പമുണ്ടാവുെമന്നാണ് കഴിഞ്ഞ മത്സരം പറയുന്നത്. നാലാം മത്സരത്തിൽ ലീഡ്സ് യുനൈറ്റഡിനെതിരെ ടീമിന്‍റെ 18 കാരൻ വിങ്ങർ ഹാർവെ എല്ലിയോട്ടിന് ഗുരുതര പരിക്കു പറ്റി. 60ാം മിനിറ്റിലാണ് സംഭവം. പന്തുമായി കുതിച്ച എല്ലിയോട്ടിനെ പാസ്കർ സ്ട്രെയ്ക് പുറകിൽ നിന്ന് കാൽവെച്ച് വീഴ്ത്തുകയായിരുന്നു. ടാക്ലിങിൽ എല്ലിയോട്ടിന്‍റെ കണങ്കാൽ എല്ലുപൊട്ടി തൂങ്ങി. സംഭവത്തിന്‍റെ ഗൗരവം നേരിൽ കണ്ട സഹതാരം മുഹമ്മദ് സലാഹ് കളി നിർത്തിവെക്കാൻ റഫറിയോട് ഉച്ചത്തിൽ പറയുന്നതും കാണാമായിരുന്നു. എല്ലിയോട്ടിനെ പരിശോധിക്കാൻ വൈദ്യ സംഘം ഓടിയെത്തി. പ്രഥമ ശ്രുശൂഷ നൽകി സ്ട്രറ്റ്ച്ചറിൽ താരത്തെ കൊണ്ടുപോകുകയും ചെയ്തു. പിന്നാലെ ലീഡ്സിന്റെ സെന്‍റർ ബാക്ക് പാസ്കൽ സ്ട്രെയ്കിന് റഫറി ചുവപ്പ് കാർഡ് കാണിക്കുകയും ചെയ്തു. താരത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
മത്സരത്തിൽ ലീഡ്സ് യുനൈറ്റഡിനെ ലിവർപൂൾ 3-0ത്തിന് തോൽപിച്ചു. മുഹമ്മദ് സാലാഹ്(20), ഫാബീന്യോ(50), സാദിയോ മാനെ(92) എന്നിവരാണ് സ്കോറർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.