ഖത്തർ ലോകകപ്പിന്​ എങ്ങനെ ടിക്കറ്റെടുക്കാം

ആദ്യം ഫിഫ വെബ്സൈറ്റിൽ (www.fifa.com) പ്രവേശിക്കുമ്പോൾ ടിക്കറ്റ് ബുക്കിങ് തുടങ്ങിയ അറിയിപ്പ്​ കാണം. അതിനു മുകളിലായി 'അപ്ലൈ ഫോര്‍ ടിക്കറ്റ്' എന്ന ഓപ്​ഷനിൽ ക്ലിക് ചെയ്താല്‍ 'ഡിറക്ട് ടു ഇന്‍റര്‍നാഷണല്‍ അപ്ലൈ ഫോര്‍ ടിക്കറ്റ്, ഡിറക്ട് ടു ഖത്തര്‍ റെസിഡന്‍സ് അപ്ലൈ ഫോര്‍ ടിക്കറ്റ്' എന്ന ഇങ്ങനെ ഒരു വിന്‍ഡോയിലേക്ക് എത്തും.

‌ഖത്തറിന്​ പുറത്തു നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ ഇന്‍റര്‍നാഷണല്‍ ഒപ്ഷനിലാണ് പോകേണ്ടത്. ഖത്തറില്‍ റെസിഡന്‍സ് ‌പെര്‍മിറ്റ് ഉള്ളവര്‍ തൊട്ടുതാഴെയുള്ള ഒപ്ഷനില്‍ ക്ലിക്ക് ചെയ്യണം.

ശേഷം, 'ആള്‍മോസ്റ്റ് ദേര്‍' എന്ന ഒരു വിന്‍ഡോയിലാണ് നമ്മള്‍ എത്തുക. അവിടെ ഒരു കാഷേ പൂരിപ്പിച്ച്​ സബ്മിറ്റ് ചെയ്താല്‍ 'ഫിഫ ടിക്കറ്റിങ് പോര്‍ട്ടലിലേക്ക് നമ്മളെ സ്വാഗതം ചെയ്യുന്ന വിന്‍ഡോയെത്തും.

എങ്ങനെയാണ് ടിക്കറ്റിന് അപേക്ഷിക്കേണ്ടത് എന്ന് നമുക്ക് ഇവിടെ നിന്നും വായിച്ച് മനസിലാക്കാം.

തുടർന്ന്​ 'ലോഗിന്‍' ഓര്‍ 'ക്രിയേറ്റ് യുവര്‍ ടിക്കറ്റിങ്' അക്കൗണ്ട് എന്ന് കാണാം. ഇവിടെ ക്ലിക്ക് ചെയ്താല്‍ ഫിഫ ഡോട്ട് കോം ക്ലബ് എന്ന‌ വിന്‍ഡോയിലേക്കാണ് എത്തുക. നേരത്തെ അക്കൗണ്ട് ‌ഉള്ളവര്‍ക്ക് നേരിട്ട് ലോഗിന്‍ ചെയ്യാം. അല്ലാത്തവര്‍ രജിസ്റ്റര്‍ ചെയ്യണം.

ഖത്തറില്‍ റസിഡന്‍സ് പെര്‍മിറ്റ് ഉള്ളവര്‍ 'വേര്‍ ഡു യു ലിവ്' എന്ന ഭാഗത്ത് ഖത്തര്‍ എന്ന് തന്നെ കൊടുക്കണം. ഇതിന് ശേഷം ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമിലേക്കാണ്​ പ്രവേശിക്കുന്നത്​. 'വെല്‍കം' എന്ന് എഴുതിക്കാണിക്കുന്ന ‌ഈ ‌വിന്‍ഡോയില്‍ 'ചൂസ് യുവര്‍ ടിക്കറ്റ്സ്' എന്നതിന് താഴെ 'ഇന്‍ഡിവിഡ്വല്‍ മാച്ച് ടിക്കറ്റ്, ഫോര്‍ സ്റ്റേഡിയം ടിക്കറ്റ് സീരീസ്, ടീം സ്പെസിഫിക് ടിക്കറ്റ് സീരീസ്, ആക്സെസിബിലിറ്റി ടിക്കറ്റ് സീരിസ്' എന്നിവയില്‍ ആവശ്യമുള്ളത് തെരഞ്ഞെടുക്കാം .

- ഇന്‍ഡിവിഡ്വല്‍ എടുക്കുമ്പോൾ ഗ്രൂപ്പ് സ്റ്റേജ്, പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍ തുടങ്ങി ഫൈനല്‍ വരെയുള്ള ടിക്കറ്റുകള്‍ ഇവിടെ സെലക്ട് ചെയ്യാം.

- ടിക്കറ്റ്​ ഏത് കാറ്റഗറി വേണം എന്നതാണ് അടുത്ത തെരഞ്ഞെടുപ്പ്​. ഖത്തറിലുള്ളവര്‍ക്ക് കാറ്റഗറി നാലും കാണാം. മറ്റുള്ളവര്‍ക്ക് മൂന്ന് കാറ്ററികളില്‍ നിന്ന് ഇഷ്ടമുള്ള ടിക്കറ്റ് എടുക്കാം. ഒരാള്‍ക്ക് ഒരു മാച്ചിന്​ ആറ്​ ടിക്കറ്റ്​ വരെ എടുക്കാം.

നിങ്ങള്‍ ഏത് ടീമിന്‍റെ ആരാധകനാണ് എന്നും ഫിഫ ചോദിക്കുന്നുണ്ട്. ഇഷ്ട ടീമിനെ നിങ്ങള്‍ക്ക് സെലക്ട് ചെയ്യാം. ഖത്തര്‍ സെലക്ട് ചെയ്യുന്നവര്‍ ക്യുഐഡി കൂടി നല്‍കണം. ആവശ്യമെങ്കില്‍ ഫെബ്രുവരി എട്ട്​ വരെ മാറ്റങ്ങള്‍ വരുത്താനും ഓപ്​ഷനുണ്ട്​.

Tags:    
News Summary - How to get tickets to Qatar World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.