ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം താനാണെന്ന് പോർച്ചുഗഗീസ് ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ക്രിസ്റ്റ്യാനോയുടെ പരാമർശം. 38കാരനായ താരം ഫുട്‌ബോളിലെ അതുല്യ പ്രതിഭകളിലൊരാളായാണ് പരിഗണിക്കപ്പെടുന്നത്. എന്നാൽ ഖത്തറിൽ നടന്ന ലോകകപ്പിൽ ജേതാക്കളായതോടെ നേട്ടങ്ങളുടെ പട്ടിക തികച്ച അർജൻറീനൻ സൂപ്പർ താരം ലയണൽ മെസിയാണ് ഫുട്‌ബോളിലെ സിംഹാസനത്തിന് അർഹനെന്ന് പലരും അഭിപ്രായം പെട്ടിരുന്നു. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന തെളിയിക്കുന്നത്.
സൗദി ലീഗിൽ അൽനസ്‌റിനായും മികച്ച പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തുന്നത്. പത്തു മത്സരങ്ങളിലായി ഒമ്പത് ഗോളും രണ്ട് അസിസ്റ്റുമാണ് ഫുട്‌ബോൾ ഇതിഹാസത്തിന്റെ പേരിലുള്ളത്. ഏപ്രിൽ 4 ന് നടക്കുന്ന എവേ പോരാട്ടത്തിൽ അൽ-അദാലയുമായി അൽനസ്ർ ഏറ്റുമുട്ടുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും കളത്തിലിറങ്ങും.
ലീഗിൽവെച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിലെ 62ാം ഹാട്രികും നേടിയിരുന്നു. ദമാകുമായുള്ള മത്സരത്തിൽ അൽനസ്റിനായി ഹാട്രിക് നേടിയതോടെയാണ് പോർച്ചുഗീസ് സൂപ്പർ താരം ഈ നേട്ടം കൈവരിച്ചത്. നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ ഹാട്രിക് താരത്തിന്റെ പേരിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.