ഓൾഡ്​ ട്രഫോഡിൽ​ ക്രിസ്റ്റ്യാനോയെ 'ട്രോളി' ആൻഡ്രോസ്​ ടൗൺസെന്‍റ്​; പക്ഷേ, ക്ലൈമാക്​സിൽ 'ഗോട്ട്​' ക്രിസ്റ്റ്യാനോ തന്നെ !

മാഞ്ചസ്റ്റർ യുനൈറ്റഡ്​- എവർട്ടൻ മത്സരത്തിൽ മുൻ ചാമ്പ്യന്മാർക്ക്​ സമനില കുരുങ്ങിയതിനേക്കാൾ ചർച്ചചെയ്യപ്പെട്ടത്​ മറ്റൊരു കാര്യമായിരുന്നു. ആന്‍റണി മാർഷ്യലിന്‍റെ ഗോളിൽ മുന്നിലെത്തിയ മാഞ്ചസ്​റ്റർ യുനൈറ്റഡിനെതിരെ, എവർട്ടൻ ആൻ​ഡ്രോസ്​ ടൗൺസെൻഡിലൂടെ (65ാം മിനിറ്റിൽ) അടിപൊളി ഗോളിൽ​ തിരിച്ചടിച്ചു. പന്തു വലയിലെത്തിയ​പാടെ ഇംഗ്ലണ്ടിന്‍റെ എവർട്ടൻതാരം ടൗൺസെൻഡ്​ മൈതാനത്തിന്‍റെ മൂലയിലേക്ക്​ നീങ്ങി ഒന്നാന്തരമൊരു സെലിബ്രേഷൻ നടത്തി. അതുകണ്ട്​ മാഞ്ചസ്റ്റർ യുനൈറ്റഡ്​ ആരാധകർ മൂക്കത്തു വിരൽവച്ചുപോയി.

തങ്ങളുടെ എല്ലാമെല്ലാമായ സാക്ഷാൽ ക്രിസ്റ്റ്യോനോ റൊണാൾഡോയുടെ ട്രേഡ്മാർക്കായ ക്ലാസിക്​ സെലി​േ​ബ്രഷൻ ! മൈതാനത്തിന്‍റെ അങ്ങേ അറ്റത്തുനിന്നും അതു കണ്ടിരിക്കാനായിരുന്നു ക്രിസ്റ്റ്യാനോയു​െട യോഗം.


ഇതോടെ, സൂപ്പർ താരത്തെ അവഹേളിച്ചുവെന്ന്​ സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയായി. എന്നാൽ മത്സരം അവസാനിച്ചതോടെ ആ വിവാദം കെട്ടടങ്ങി. അവസാന വിസിൽ മുഴങ്ങിയതോടെ ടൗൺസെന്‍റ്​ സൂപ്പർ താരത്തോട് ജഴ്‌സി ചോദിച്ചു വാങ്ങിയതോടെയാണ്​ ക്രിസ്റ്റ്യാനോയെ കളിയാക്കിയതല്ലെന്ന്​ വന്നത്​.

താൻ ക്രിസ്റ്റ്യാനോയെ പരിഹസിച്ചിട്ടില്ലെന്നും ആഘോഷം തന്‍റെ ആരാധനയായി കണ്ടാല്‍ മതിയെന്നും ടൗൺസെന്‍റ്​ പ്രതികരിക്കുകയും ചെയ്​തതോടെ വിവാദം കെട്ടടങ്ങി. 'അദ്ദേഹം എന്‍റെ ഹീറോയാണ്​. ഞാൻ അനുകരിക്കുകയായിരുന്നില്ല. എന്‍റെ ജീവിതത്തെ സ്വാധീനിച്ച താരത്തോടുള്ള ആരാധനയായി കണ്ടാൽ മതി. ക്രിസ്റ്റ്യാനോയുടെ കളി കണ്ടാണ് വളർന്നത്- 30കാരനായ ടൗൺസെന്‍റ്​ പറഞ്ഞു.

പിന്നാലെ ക്രിസ്റ്റ്യാനോ സമ്മാനിച്ച ജഴ്‌സിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച്​ 'ഗോട്ടിനോട് ആദരം മാത്രം' എന്ന അടിക്കുറിപ്പും ചേർത്തതോടെ സി.ആർ 7 ആരാധകർക്ക്​ രോമാഞ്ചമായി. മത്സരത്തിൽ സൈഡ്​ ബെഞ്ചിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ 57ാം മിനിറ്റിൽ പകരക്കാരനായാണ്​ കളത്തിലിറങ്ങിയത്​. 1-1നാണ്​ മത്സരം അവസാനിച്ചത്​.

Tags:    
News Summary - Iconic Ronaldo celebration copied by rival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.