തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്ന പ്രചാരണം തള്ളി മുന്‍ ഫുട്‌ബാൾ താരം ഐ.എം. വിജയൻ. മലയാളികള്‍ക്ക് താൻ എപ്പോഴും ഫുട്‌ബാൾ കളിക്കാരനാണെന്നും അതിനാൽ രാഷ്ട്രീയത്തിലേക്കില്ലെന്നും വിജയൻ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികൾ തന്നെ സമീപിച്ചിരുന്നു. എന്നാൽ, ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പ്രതിനിധിയാവാൻ താൽപര്യമില്ല. അതിനാൽ രാഷ്ട്രീയത്തിലേക്കുമില്ല.
എല്ലാ പാർട്ടിയിലും മുന്നണിയിലുമുള്ളവർ സുഹൃത്തുക്കളാണ്. എല്ലാവരും തന്നെ ഫുട്‌ബാൾ കളിക്കാരനായാണ് കാണുന്നത്. അതാണ് തനിക്കും ഇഷ്ടമെന്നും വിജയൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയൻ മത്സരിക്കുമെന്നും കോണ്‍ഗ്രസും ബി.ജെ.പിയും സമീപിച്ചതായും വാർത്തകളുണ്ടായിരുന്നു.
അതേ സമയം ഐ.എം വിജയന്‍റെ സമകാലികനും മുൻ ഇന്ത്യൻ ഫുട്‌ബാൾ താരവുമായ യു.ഷറഫലി മലപ്പുറം ജില്ലയിലെ ഏറനാട് മണ്ഡലത്തിൽ നിന്നും മത്സരിച്ചേക്കാനിടയുണ്ട്. തന്നെ ഇടതുമുന്നണി നേതാക്കൾ സമീപിച്ചതായി ഷറഫലി സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.